യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് സമനില

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂറോപ്പ ലീഗില്‍ ആഴ്‌സണലിന് സമനില

യൂറോപ്പ ലീഗില്‍ സ്‌പോര്‍ട്ടിങ് സി പി ക്ക് എതിരെയുളള ഗോളിനാണ് ആഴ്‌സണലിന് സമനില ലഭിച്ചത്. ഗോള്‍ രഹിത സമനിലയാണ് ഗണ്ണേഴ്സ് വഴങ്ങിയത്.സമനില വഴങ്ങിയെങ്കിലും ആഴ്‌സണല്‍ റൌണ്ട് 32 ഉറപ്പിച്ചു.
മത്സരത്തിന്റെ തുടക്കത്തില്‍ ഡാനി വെല്‍ബേക്ക് ഗുരുതര പരിക്കേറ്റ് പുറത്തായത് ആണ് അവര്‍ക്ക് മറ്റൊരു തിരിച്ചടിയായി മാറിയത്. മത്സരത്തിന്റെ 30 ആം മിനുട്ടില്‍ പരിക്കേറ്റ വെല്‍ബെക്കിന് പകരം ഒബമയാങ് ഇറങ്ങിയെങ്കിലും അവര്‍ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഒബമയാങിന്റെ ഷോട്ട് ബാറില്‍ തട്ടി മടങ്ങുകയും,പിന്നീട്, കളി തീരാന്‍ മിനിട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെ ഒബാമയാങിന്റെ ഗോള്‍ അവസരം ഫൗളിലൂടെ നഷ്ടപ്പെടുത്തിയ സ്‌പോര്‍ട്ടിങ് ഡിഫന്‍ഡര്‍ മാത്യു ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു.