മ​ഴ വീണ്ടും വില്ലനായി എത്തി; ബം​ഗ്ലാ​ദേ​ശ്-​ശ്രീ​ല​ങ്ക മ​ത്സ​ര​വും ഉ​പേ​ക്ഷി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മ​ഴ വീണ്ടും വില്ലനായി എത്തി; ബം​ഗ്ലാ​ദേ​ശ്-​ശ്രീ​ല​ങ്ക മ​ത്സ​ര​വും ഉ​പേ​ക്ഷി​ച്ചു

ബ്രി​സ്റ്റോ​ള്‍: മ​ഴ വീണ്ടും വില്ലനായി എത്തി. ക​ന​ത്ത മ​ഴ കാരണം ബം​ഗ്ലാ​ദേ​ശ്-​ശ്രീ​ല​ങ്ക മ​ത്സ​ര​വും ഉ​പേ​ക്ഷി​ച്ചു. ഇ​തോ​ടെ ഇ​രു ടീ​മും ഓ​രോ പോ​യി​ന്‍റു​വീ​തം പ​ങ്കു​വ​ച്ചു.

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ര്‍​ന്ന് ടോ​സ് പോ​ലും ഇ​ടാ​ന്‍ ക​ഴി​ഞ്ഞി​ല്ല. രാ​വി​ലെ മു​ത​ല്‍ പെ​യ്യു​ന്ന ക​ന​ത്ത​മ​ഴ​യി​ല്‍ ബ്രി​സ്റ്റോ​ളി​ലെ ഗ്രൗ​ണ്ടി​ല്‍ വെ​ള്ള​ക്കെ​ട്ടു​ക​ള്‍ രൂ​പ​പ്പെ​ട്ടു. ര​ണ്ട് ത​വ​ണ അം​പ​യ​ര്‍​മാ​ര്‍ ഗ്രൗ​ണ്ട് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. 

ലോ​ക​ക​പ്പി​ലെ മൂ​ന്നാ​മ​ത്തെ മ​ത്സ​ര​മാ​ണ് മ​ഴ മൂ​ലം ന​ഷ്ട​മാ​കു​ന്ന​ത്. ബ്രി​സ്റ്റോ​ളി​ല്‍ ന​ട​ക്കേ​ണ്ട മ​ത്സ​ര​ങ്ങ​ളാ​ണ് ര​ണ്ടു ത​വ​ണ മ​ഴ കാരണം ഉപേക്ഷിച്ചത്. ശ്രീ​ല​ങ്ക-​പാ​ക്കി​സ്ഥാ​ന്‍, വെ​സ്റ്റ് ഇ​ന്‍​ഡീ​സ്-​ദ​ക്ഷി​ണാ​ഫ്രി​ക്ക മ​ത്സ​ര​ങ്ങ​ളാ​ണ് നേ​ര​ത്തെ മ​ഴ​മൂ​ലം ന​ഷ്ട​മാ​യ​ത്.


LATEST NEWS