ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിലേക്ക്

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ കരുത്തരായ യുവന്‍റസിലേക്ക്. റയല്‍ മാഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോയെ 100 ദശലക്ഷം യൂറോക്കാണ് ഇറ്റാലിയന്‍ ക്ലബ് സ്വന്തമാക്കിയത്. റൊണാള്‍ഡോ ക്ലബ്ബ് വിടുന്ന കാര്യം റയലും സ്ഥിരീകരിച്ചിട്ടുണ്ട്. 

നാല് വര്‍ഷത്തേക്കാണ് പോര്‍ച്ചുഗല്‍ താരം ഇറ്റലിയിലേക്കെത്തുന്നത്. 30 ദശലക്ഷം യൂറോയാണ് ഒരു വര്‍ഷത്തെ റൊണാള്‍ഡോയുടെ ശമ്ബളം. ആകെ 340 ദശലക്ഷം യൂറോയാണ് യുവന്‍റസിന് ചെലവ്. ഒമ്ബത് വര്‍ഷത്തെ അവിസ്മരണീയ നേട്ടങ്ങള്‍ക്കൊടുവിലാണ് റൊണോ റയല്‍ വിടുന്നത്.

റയലിനായി 292 മത്സരങ്ങളില്‍ നിന്നായി 311 ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. റയലിലെ തന്റെ ഒമ്പത് വര്‍ഷത്തെ കരിയറിനിടെ ക്ലബ്ബിന്റെ ഏറ്റവും വലിയ ഗോള്‍വേട്ടക്കാരനായി റെക്കോഡ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും റയലിന് നേടികൊടുത്തു.

ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജി, തന്‍െറ മുന്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നിവയിലേക്ക് താരം ചേക്കേറുമെന്നാണ് തുടക്കത്തില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നത്. പിന്നീടാണ് താരം ഇറ്റാലിയന്‍ ലീഗിലേക്ക് താല്‍പര്യം പ്രകടിപ്പിച്ചത്.