റഷ്യക്കെതിരേ മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ സഹപരിശീലകനെ പുറത്താക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഷ്യക്കെതിരേ മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ സഹപരിശീലകനെ പുറത്താക്കി

മോസ്‌ക്കോ: റഷ്യക്കെതിരേ മുദ്രാവാക്യം വിളിച്ച ക്രൊയേഷ്യന്‍ സഹപരിശീലകനായ ഒഗ്ജെന്‍ വുക്കോജെവിച്ചിനെ പുറത്താക്കി. ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരശേഷം ദോമഗോജ് വിദക്കൊപ്പം ഒഗ്ജെന്‍ വുക്കോജെവിച്ച് 'ഗ്ലോറി ടു യുക്രൈന്‍' എന്ന് പറഞ്ഞിട്ട വീഡിയോ വിവാദമായിരുന്നു.

യുക്രൈനിലെ ആന്റി റഷ്യന്‍ നാഷണലിസ്റ്റുകളുടെ മുദ്രാവാക്യമാണ് ഇവര്‍ ഉപയോഗിച്ചത്. രാഷ്ട്രീയപരമായ ആംഗ്യങ്ങളോ മറ്റ് പ്രയോഗങ്ങളോ നടത്തിയാന്‍ സസ്‌പെന്‍ഷന്‍ വരെ നല്‍കാമെന്നാണ് ഫിഫയുടെ ചട്ടം. ഒഗ്ജെന്‍ വുക്കോജെവിച്ചിനെ ലോകകപ്പ് ടീം ക്യാമ്പില്‍ നിന്ന് നീക്കം ചെയ്തതായി ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 

അതേസമയം ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ വിഡക്ക് എതിരെ ഫിഫയുടെ അച്ചടക്ക നടപടികള്‍ ഇല്ല. താരത്തെ ഫിഫ താക്കീത് മാത്രം ചെയ്യാന്‍ തീരുമാനിച്ചതോടെ ഇംഗ്ലണ്ടിന് എതിരെ വിഡ ഇറങ്ങും. റഷ്യക്ക് എതിരായ ജയത്തിന് പിന്നാലെ ഉക്രെയ്ന്‍ അനുകൂല മുദ്രാവാക്യം താരം വിളിക്കുന്ന വീഡിയോ പുറത്ത് വന്നതോടെയാണ് താരത്തിന് എതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്. പക്ഷെ നടപടി വേണ്ട എന്ന തീരുമാനത്തില്‍ എത്തിയ ഫിഫ ക്രോയേഷ്യക്ക് വലിയ ആശ്വാസമാണ് നല്‍കിയത്.


LATEST NEWS