യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് കടിഞ്ഞാണിട്ട് ഫിഫ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് കടിഞ്ഞാണിട്ട് ഫിഫ

യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് കടിഞ്ഞാണിട്ട് ഫിഫ രംഗത്ത്. 2021 മുതല്‍ യൂറോപ്പിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബുകള്‍ ചേര്‍ന്ന് നടത്താനൊരുങ്ങുന്ന യൂറോപ്യന്‍ സൂപ്പര്‍ ലീഗിനാണ്  ഫിഫ കടിഞ്ഞാണിട്ടിരിക്കുന്നത്. യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങള്‍ കളിച്ചാല്‍ ലോകകപ്പും യൂറോ കപ്പും അടക്കമുള്ള മത്സരങ്ങളില്‍ നിന്ന് താരങ്ങളെ വിലക്കുമെന്നാണ് ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ബാഴ്സലോണ, മാഞ്ചസ്റ്റര്‍ സിറ്റി, ബയേണ്‍ മ്യൂണിക് തുടങ്ങിയ ക്ലബ്ബുകളും യൂറോപ്യന്‍ സൂപ്പര്‍ ലീഗിന് പിന്തുണക്കുന്നെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ജര്‍മന്‍ വാരികയായ ഡെര്‍ സ്പീഗലാണ് ക്ലബുകള്‍ ഇപ്പോള്‍ പങ്കെടുക്കുന്ന ദേശീയ ലീഗില്‍ നിന്ന് പിന്മാറാനുള്ള നടപടികളെ കുറിച്ചുള്ള രേഖകളും, അതോടൊപ്പം, 2021 മുതല്‍ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകള്‍ ചേര്‍ന്ന് സൂപ്പര്‍ ലീഗ് നടത്താനൊരുങ്ങുന്നു എന്ന വാര്‍ത്തയും പുറത്തുവിട്ടത്. ഇതേ തുടര്‍ന്നാണ് ഫിഫ ഈ വിഷയത്തില്‍ ഇടപെട്ടത്.

യൂറോപ്പിലെ പ്രധാനപ്പെട്ട 16 ടീമുകളെ ഉള്‍പ്പെടുത്തിയാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പദ്ധതിയിട്ടിരുന്നത്.ഇപ്പോള്‍ നിലവിലുള്ള ക്ലബ് വേള്‍ഡ് കപ്പ് കൂടുതല്‍ വിപുലമായി നടത്താന്‍ ഫിഫ തീരുമാനിച്ചിട്ടുണ്ടെന്നും, മാത്രമല്ല,ഫുട്‌ബോളിനെ രക്ഷിക്കാന്‍ വേണ്ടിയാണു ഫിഫ ഈ നടപടിക്ക് മുതിരുന്നതെന്നും ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ പറഞ്ഞു. താരങ്ങള്‍ക്ക് ഒരിക്കലും യൂറോപ്യന്‍ സൂപ്പര്‍ ലീഗിലും വേള്‍ഡ് കപ്പ് പോലുള്ള ടൂര്‍ണമെന്റുകളിലും പങ്കെടുക്കാന്‍ കഴിയില്ലെന്നും ഫിഫ പ്രസിഡന്റ് അറിയിച്ചു.
 


LATEST NEWS