ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ മൈതാനത്ത് ആരാധകരുടെ പാട്ടിനൊത്ത് ചുവട് വച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ മൈതാനത്ത് ആരാധകരുടെ പാട്ടിനൊത്ത് ചുവട് വച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ

സിഡ്നി: മൈതാനത്ത് പാട്ടിനൊത്ത് ചുവട് വച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ ആരാധകരുടെ മനസില്‍ ഇടം നേടുന്നു. ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ മഴ വില്ലനായി എത്തിയപ്പോഴാണ് നാലാം ദിനം മൈതാനത്ത് ആരാധകരുടെ പാട്ടിനൊത്ത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നൃത്തം പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടുന്നു. പിന്നില്‍ നിന്നും ഇന്ത്യന്‍ ആരാധകരായ ഭാരത് ആര്‍മി പാടിയ പാട്ടിനൊത്ത് പാണ്ഡ്യ നൃത്തം ചെയ്യുകയായിരുന്നു. 

മാത്രമല്ല, ബൗണ്ടറി ലൈനിന് അരികിലായിരുന്നു പാണ്ഡ്യ ഫീല്‍ഡ് ചെയ്തിരുന്നത്. പാണ്ഡ്യയുടെ നൃത്തം ആരാധകരേയും ആവേശപ്പെടുത്തി. അവര്‍ കൈയ്യടിച്ചും പാട്ടു പാടിയും താരത്തെ പ്രോത്സാഹിപ്പിച്ചു. ടീമിലില്ലെങ്കിലും പകരക്കാരനായി ഇറങ്ങിയിരുന്നു പാണ്ഡ്യ. മഴ മാറിയതിന് ശേഷമായിരുന്നു പാണ്ഡ്യ ഫീല്‍ഡിങ്ങിനെത്തിയത്.