റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ ഇറ്റലി പുറത്ത്

മിലാൻ: ഗോളടിക്കാൻ മറന്ന ഇറ്റലി അടുത്ത വർഷം റഷ്യയിൽ നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനാകാതെ പുറത്ത്. ഇറ്റലിയുടെ സ്വന്തം മൈതാനത്ത് ഇന്നു പുലർച്ചെ നടന്ന യൂറോപ്യൻ പ്ലേ ഓഫ് മൽസരത്തിന്റെ രണ്ടാം പാദം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മഞ്ഞക്കാർഡുകളുടെ അതിപ്രസരം കണ്ട മൽസരത്തിൽ സ്വീഡനെതിരെ ഗോള്‍ നേടാന്‍ കഴിയതിരുന്നതോടെയാണ് ഇറ്റലി പുറത്തായത്. 

ഇതോടെ ഇരുപാദങ്ങളിലുമായി 1–0നു പിന്നിലായ ഇറ്റലി പുറത്തായി. മൽസരത്തിൽ ഒൻപതു മഞ്ഞക്കാർഡുകളാണ് റഫറി പുറത്തെടുത്തത്. വെള്ളിയാഴ്ച സ്റ്റോക്ഹോമിലെ ഫ്രണ്ട്സ് അറീനയിൽ നടന്ന ആദ്യപാദത്തിലേറ്റ ഒരു ഗോളിന്റെ തോൽവിയാണ് ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ വീഴ്ത്തിയത്. മൽസരത്തിന്റെ 61–ാം മിനിറ്റിൽ ജേക്കബ് ജൊനാസനാണ് സ്വീഡന്റെ വിജയഗോൾ നേടിയത്. കഴിഞ്ഞ അറുപതു വർഷത്തിനിടെ ഇറ്റലിയില്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാകും റഷ്യയിലേത്. 


LATEST NEWS