ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ലോക കിരീടമണിയിച്ച കപില്‍ ദേവിന് ഇന്ന് ഷഷ്ഠി പൂര്‍ത്തി; ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ലോക കിരീടമണിയിച്ച കപില്‍ ദേവിന് ഇന്ന് ഷഷ്ഠി പൂര്‍ത്തി; ജീവിതത്തിലേക്കൊരു തിരിഞ്ഞുനോട്ടം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന് ഇന്ന് ഷഷ്ഠി പൂര്‍ത്തി. അതായത്, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ലോക കിരീടമണിയിച്ച നായകനാണ് ഇന്ന് അറുപതാം പിറന്നാള്‍ വന്നിരിക്കുന്നത്. കപില്‍ ദേവ് രാംലാല്‍ നിഖന്‍ജ് അഥവാ കപില്‍ ദേവ് (ജ. ജനുവരി 6, 1959, ചണ്ഡിഗഡ്) ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോള്‍ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓള്‍റൌണ്ടര്‍മാരിലൊരാളായി വിലയിരുത്തപ്പെടുന്നു. 1983-ല്‍ എതിരാളികളില്ലാത്ത ടീമെന്ന് വിശേഷിപ്പിച്ചിരുന്ന വെസ്റ്റിന്‍ഡീസിനെ തറപറ്റിച്ചാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ചത്.

കൂടാതെ, ലോകകപ്പ് സെമിയില്‍ സിംബാബ്വേയ്‌ക്കെതിരേ കപില്‍ നേടിയ 175 റണ്‍സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, 1994-ല്‍ വിരമിക്കുമ്പോള്‍, ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകളെന്ന റെക്കോഡ് കപിലിന്റെ പേരിലായിരുന്നു.കൂടാതെ, കളിയില്‍ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപില്‍ ദേവിനെയാണ് വിസ്ഡന്‍ ക്രിക്കറ്റ് മാസിക നൂറ്റാണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.978-79ല്‍ ഇന്ത്യയുടെ പാകിസ്താന്‍ പര്യടനത്തിലൂടെയാണ് കപില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ പരമ്പരയില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ തന്റെ ആദ്യ അര്‍ധശതകം തികച്ച കപില്‍ പറത്തിയ മൂന്നു പടുകൂറ്റന്‍ സിക്‌സറുകള്‍ പിന്നീട് അദ്ദേഹത്തിന്റെ പ്രധാന സവിശേഷതയായ തകര്‍പ്പനടികളുടെ തുടക്കമായിരുന്നു.പിന്നീട് അദ്ദേഹം പാകിസ്താന്റെ ഇന്ത്യന്‍ പര്യടനവേളയില്‍ പരമ്പരയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

അതിനാല്‍ അതേ സീസണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയിലരങ്ങേറിയ പരമ്പരയില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ അദ്ദേഹം തിളങ്ങുകയായിരുന്നു. മാത്രമല്ല,ഈ പരമ്പരയിലെ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റത്ത് കപില്‍ നടത്തിയ ചെറുത്തു നില്പ് ബാറ്റ്‌സാമാനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച വിളിച്ചോതുന്നതായിരുന്നു. 1981-82ല്‍ ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടു പരമ്പരകളിലും മാന്‍ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 1983ല്‍ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. മാത്രമല്ല, ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചാണ് കപില്‍ തന്റെ കടമ നിര്‍വഹിച്ചത്.

പിന്നീട് 2008 സെപ്തംബറില്‍ ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണല്‍ ആയി അദ്ദേഹത്തിന് സ്ഥാനം നല്‍കിയിരുന്നു. പഞ്ചാബ് റജിമെണ്ടിലെ 150 ഇന്‍ഫന്ററി ബറ്റാലിയനിലാണ് ചുമതല. യുവജനങ്ങള്‍ക്കിടയില്‍ സൈന്യത്തിന്റെ അംബാസിഡറായി അദ്ദേഹം സേവനം ചെയ്യും. അതായത്, സ്വന്തം ജോലി നിലനിര്‍ത്തിക്കൊണ്ട് രാജ്യരക്ഷാ സേവനം ചെയ്യാന്‍ പൗരന്മാര്‍ക്കുള്ള സംവിധാനമാണ് ടെറിട്ടോറിയല്‍ ആര്‍മി.

 

ക്രിക്കറ്റ് ജീവിത്തില്‍ ലോകകപ്പ് വിജയം

അദ്ദേഹത്തിന്റെ ക്രിക്കറ്റ് ജീവിത്തില്‍ ഏറ്റവും പ്രധാനമേറിയ ഒന്നായിരുന്നു ലോകകപ്പ് വിജയം നേടിയത്. അതായത്, ഇംഗ്ലണ്ടില്‍ അരങ്ങേറിയ മുന്നാം ലോകകപ്പിനെത്തിയപ്പോള്‍ സകലരും എഴുതിത്തള്ളിയ ടീമായിരുന്നു ഇന്ത്യ. എന്നാല്‍ ആദ്യ മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ തോല്പിച്ചതോടെ ഇന്ത്യ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പിന്നീട്,ഈ ലോകകപ്പില്‍ സിംബാബ്വേയ്‌ക്കെതിരെ പരാജയം മണത്തപ്പോള്‍ കപില്‍ കാഴ്ചവെച്ച പ്രകടനം ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയമായ മൂഹൂര്‍ത്തങ്ങളിലെ ഇന്നിംഗ്‌സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. പിന്നീട് അത് താരതമ്യേന ദുര്‍ബലരായ സിംബാബ്വേയ്‌ക്കെതിരെ അഞ്ചു വിക്കറ്റിന് 17 എന്നനിലയില്‍ തകര്‍ന്നടിഞ്ഞപ്പോഴാണ് കപില്‍ ബാറ്റിങ്ങിനെത്തിയത്. പിന്നെ തരംഗമാണ് സൃഷ്ടിക്കപ്പെട്ടത്. 

കാഴ്ച്ചക്കാരന്റെ കണ്ണില്‍ ആവേശം അലതല്ലിക്കുമ്പോലെ നായകന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ശ്രദ്ധാപൂര്‍വ്വം കളിച്ച അദ്ദേഹം ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തില്‍ ആഞ്ഞടിക്കുകയായിരുന്നു. 16 ഫോറുകളും ആറു സിക്‌സറുകളും പറത്തി പുറത്താകാതെ നേടിയ 175 റണ്‍സ് ഇന്ത്യയെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. മാത്രമല്ല, ബാറ്റിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍ എട്ടു വിക്കറ്റിന് 266 എന്നതായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. കപില്‍ കഴിഞ്ഞാല്‍ വിക്കറ്റ് കീപ്പര്‍ കിര്‍മാണി നേടിയ 24 റണ്‍സായിരുന്നു ഇന്ത്യന്‍ നിരയിലെ ഉയര്‍ന്ന സ്‌ക്കോര്‍. ഈയൊരറ്റക്കാര്യത്തില്‍ നിന്നും കപില്‍ നടത്തിയ പടയോട്ടത്തിന്റെ പ്രത്യേകത മനസ്സിലാക്കാം. ഏതായാലും മത്സരം ഇന്ത്യ ജയിച്ചു. ഈ ജയത്തോടെ കപ്പു നേടാന്‍ സാധ്യതയുള്ള ടീമുകളുടെ ഗണത്തിലേക്ക് നിരീക്ഷകര്‍ ഇന്ത്യയെ ഉയര്‍ത്തി പിടിച്ചു. കൂടാതെ, സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്പിച്ച് ഇന്ത്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തി. ലോര്‍ഡ്‌സില്‍ നടന്ന കലാശക്കളിയില്‍ നിലവിലെ ജേതാക്കളായ വെസ്റ്റിന്‍ഡീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍.

മാത്രമല്ല, ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 എന്ന നിസ്സാര സ്‌കോറില്‍ പുറത്തായതോടെ വിന്‍ഡീസ് വീണ്ടും ജേതാക്കളാകുമെന്നു കരുതി. വെസ്റ്റിന്‍ഡീസ് ഇന്നിംഗ്‌സില്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് തകര്‍ത്തടിച്ചു ബാറ്റ് ചെയ്യുംവരെ ആ വിശ്വാസം തുടര്‍ന്നു. എന്നാല്‍ മദന്‍ലാലിന്റെ പന്തില്‍ മുപ്പതു വാര പുറകിലേക്കോടി കപില്‍ റിച്ചാര്‍ഡ്‌സിനെ പിടിച്ചു പുറത്താക്കിയതോടെ ഇന്ത്യ വിജയം മണത്തു. ഒടുവില്‍ 43 റണ്‍സിന് വിന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ അവിശ്വസനീയ നേട്ടം കൈവരിച്ചു. കപില്‍ ദേവിന്റെ അവസ്മരണീയമായ ക്യാച്ചാണ് കളിയില്‍ വഴിത്തിരിവായതെന്ന് പിന്നീട് വിവിയന്‍ റിച്ചാര്‍ഡ്‌സ് തന്നെ പറഞ്ഞിട്ടുണ്ട്. സിംബാബ്വേക്കെതിരേ കപില്‍ പുറത്താകാതെ നേടിയ 175 റണ്‍സ് കുറേക്കാലം ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌ക്കോറായിരുന്നു.


LATEST NEWS