പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിനെ റെഡ്‌സ്റ്റാര്‍ ബല്‍ഗ്രേഡ് അട്ടിമറിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിനെ റെഡ്‌സ്റ്റാര്‍ ബല്‍ഗ്രേഡ് അട്ടിമറിച്ചു

വെംബ്ലി : ചാമ്പ്യന്‍സ് ലീഗില്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിന് അപ്രതീക്ഷിതപ്രഹരം. സെര്‍ബിയന്‍ടീമായ റെഡ്‌സ്റ്റാര്‍ ബല്‍ഗ്രേഡ് എതിരില്ലാത്ത രണ്ടു ഗോളിന് ലിവര്‍പൂളിനെ അട്ടിമറിക്കുകയായിരുന്നു. ഫ്രഞ്ച് ക്ലബ്ബായ മൊണാകോയെ ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഗെ എതിരില്ലാത്ത നാലു ഗോളിനാണ് തകര്‍ത്തത്. ബാഴ്‌സലോണയെ ഇന്റര്‍മിലാന്‍ സമനിലയില്‍ തളച്ചു (1--1). പിഎസ്ജിയും നാപോളിയും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. ടോട്ടനം ഹോട്ട്‌സ്പര്‍ പിഎസ്വിയെ തോല്‍പ്പിച്ചു (2--1).കഴിഞ്ഞവര്‍ഷത്തെ രണ്ടാംസ്ഥാനക്കാരായ ലിവര്‍പൂള്‍ അനായാസ ജയം കൊതിച്ചാണ് ബല്‍ഗ്രേഡില്‍ എത്തിയത്. എന്നാല്‍ സ്വന്തം മൈതാനത്ത് റെഡ്‌സ്റ്റാറിനെ എതിരില്ലാത്ത നാലുഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസവുമുണ്ടായിരുന്നു യുര്‍ഗന്‍ ക്ലോപ്പിന്റെ സംഘത്തിന്. എന്നാല്‍, സ്വന്തംതട്ടകത്തില്‍ രൂപമാറ്റംവന്ന റെഡ്‌സ്റ്റാറിനെയാണ് കണ്ടത്. 29 മിനിറ്റിനകം അവര്‍ രണ്ടുതവണ സ്‌കോര്‍ചെയ്തു. മിലാന്‍ പാവ്‌കോവാണ് രണ്ടിനും ഉടമ. 22--ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെയും 29--ാം മിനിറ്റില്‍ ബോക്‌സിനു പുറത്തുനിന്നുള്ള തകര്‍പ്പന്‍ഷോട്ടിലൂടെയും പാവ്‌കോവ് എതിരാളിയെ സ്തബ്ധരാക്കി.പിന്നെ23 തവണ ലിവര്‍പൂള്‍ എതിര്‍വല ലക്ഷ്യമാക്കിയെങ്കിലും ഫലമുണ്ടായില്ല.

ഗ്രൂപ്പ് സിയില്‍നിന്ന് അവസാന 16 ലേക്കു കടക്കാന്‍ ലിവര്‍പൂളിന് ഇനിയും കാത്തിരിക്കണം. ഗ്രൂപ്പിലെ മറ്റു രണ്ടു ടീമുകളായ പിഎസ്ജിയും നാപോളിയും സമനിലയില്‍ പിരിഞ്ഞതാണ് ലിവര്‍പൂളിന്റെ സാധ്യത നിലനിര്‍ത്തിയത്. എംബാപ്പെയുടെ ക്രോസില്‍ യുവാന്‍ ബെര്‍ണറ്റ് ആദ്യപകുതിയുടെ പരിക്കുസമയത്ത് പിഎസ്ജിയെ മുന്നിലെത്തിച്ചിരുന്നു. രണ്ടാംപകുതിയില്‍ പെനല്‍റ്റിയിലൂടെ ലോറന്‍സോ ഇന്‍സിഗ്‌നെ നാപോളിക്ക് വിലപ്പെട്ട സമനില നേടിക്കൊടുക്കുകയും ഉണ്ടായി. ആദ്യപകുതിയില്‍ പിഎസ്ജിക്കായിരുന്നു മുന്‍തൂക്കം. രണ്ടാംപകുതിയില്‍ നാപോളി മികച്ചുനിന്നു. ഇവര്‍ തമ്മിലുള്ള ആദ്യ കളിയും സമനിലയായിരുന്നു. ആറു പോയിന്റുമായി ലിവര്‍പൂളാണ് ഗ്രൂപ്പിന്റെ തലപ്പത്തും എന്നാല്‍ അതേ പോയിന്റുള്ള നാപോളി രണ്ടാമതും അഞ്ചു പോയിന്റുള്ള പിഎസ്ജി മൂന്നാമത്തും അടുത്ത ഘട്ടത്തിലേക്ക് സാധ്യത ഉറപ്പിച്ച് എത്തി നില്‍ക്കുന്നു.തീറി ഒന്റി പരിശീലകനായശേഷം ഒറ്റ മത്സരവും ജയിക്കാന്‍ കഴിയാതെ വലയുന്ന മൊണാകോയ്ക്ക് ബ്രൂഗെക്കെതിരായ കനത്ത തോല്‍വി വന്‍പ്രഹരമായി. സ്വന്തം കാണികള്‍ക്കുമുന്നിലായിരുന്നു ദയനീയ തോല്‍വി. കഴിഞ്ഞ അഞ്ചുകളിയില്‍ ടീമിന് ഒറ്റ ജയമില്ല. ഇതോടെ ഒന്റിയുടെ ഭാവി തുലാസ്സിലായി.

ബാഴ്‌സയും ഇന്ററും തമ്മിലുള്ള പോരാട്ടം ഒപ്പത്തിനൊപ്പമായിരുന്നു. മെസിയുടെ അഭാവത്തില്‍ കറ്റാലന്‍ ടീമിന്റെ ആക്രമണങ്ങള്‍ക്ക് മുര്‍ച്ച കുറഞ്ഞു. 83--ാം മിനിറ്റില്‍ പകരക്കാരന്‍ മാല്‍ക്കമിലൂടെ ബാഴ്‌സയാണ് ആദ്യം ഗോളടിച്ചത്. നാലു മിനിറ്റിനകം മൗറോ ഇക്കാര്‍ഡി ഇന്ററിനെ ഒപ്പമെത്തിച്ചു.നാലു കളിയില്‍നിന്ന് 10 പോയിന്റുമായി ബി ഗ്രൂപ്പില്‍നിന്ന് ബാഴ്‌സ അവസാന 16ല്‍ കടന്നപ്പോള്‍ ഏഴു പോയിന്റുള്ള ഇന്റര്‍ രണ്ടാമതും, മൂന്നു പോയിന്റുമായി ടോട്ടനം രണ്ടാമതും ആയി.  എന്നാല്‍ പിഎസ്വി പുറത്തായി.മാത്രമല്ല,ഹാരി കെയ്‌നിന്റെ ഇരട്ടഗോളാണ് ടോട്ടനത്തിന് ഗ്രൂപ്പില്‍ ആദ്യജയം സമ്മാനിച്ചത്. 62--ാം സെക്കന്‍ഡില്‍ ലൂക്ക് ഡി ജോങ് നേടിയ ഗോളിന് മുന്നില്‍ക്കടന്ന പിഎസ്വിക്കെതിരെ കെയ്‌നിന്റെ ഇരട്ടഗോളില്‍ ടോട്ടനം തിരിച്ചുവരുകയായിരുന്നു.


ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഇത്തവണ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ തോല്‍വിയാണ് വഴങ്ങിയത്. സൗള്‍ നിഗ്വേസും ഒണ്‍ടെയ്ന്‍ ഗ്രിസ്മാനും അത്ലറ്റികോയുടെ ഗോളുകള്‍ നേടി. ഒമ്പതു പോയിന്റുമായി ഡോര്‍ട്ട്മുണ്ടാണ് എ ഗ്രൂപ്പില്‍ ഒന്നാമത്. അതേ പോയിന്റുള്ള അത്ലറ്റികോ ഗോള്‍ശരാശരിയില്‍ രണ്ടാമത്. ക്ലബ് ബ്രൂഗെ മൂന്നും മൊണാകോ നാലും സ്ഥാനത്തും.പോര്‍ചുഗല്‍ ക്ലബ് എഫ്‌സി പോര്‍ട്ടോ ഒന്നിനെതിരെ നാലു ഗോളിന് ലോക്കോമോട്ടീവ് മോസ്‌കോയെ കീഴടക്കി. ജര്‍മന്‍ ക്ലബ് ഷാല്‍ക്കെ തുര്‍ക്കിയുടെ ഗളതസരെയെയും തോല്‍പ്പിച്ചു (2--0). ഡി ഗ്രൂപ്പില്‍ 10 പോയിന്റുമായി പോര്‍ട്ടോ അടുത്ത റൗണ്ട് ഏറെക്കുറെ ഉറപ്പിച്ചു. എട്ടു പോയിന്റുമായി ഷാല്‍ക്കെ രണ്ടാമതാണ്. ഗലതസരെയ്ക്ക് നാലു പോയിന്റാണ്.


LATEST NEWS