ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്‍പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരിക്ക് സ്വര്‍ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്‍പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരിക്ക് സ്വര്‍ണം

ന്യൂഡല്‍ഹി: ഏഷ്യന്‍ എയര്‍ഗണ്‍ ഷൂട്ടിംഗ് ചാന്‍പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൗമാര താരം സൗരഭ് ചൗധരിക്ക് സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ജൂണിയര്‍ ആണ്‍ വിഭാഗത്തിലാണ് സൗരഭിന് സ്വര്‍ണ നേട്ടം സ്വന്തമായത്.ഈ വര്‍ഷം സൗരഭ് നേടുന്ന നാലാം വ്യക്തിഗത സ്വര്‍ണനേട്ടമാണിത്.

239.8 പോയിന്റ് നേടിയ സൗരഭിനു പിന്നിലായി ഇന്ത്യയുടെ ചീമ അര്‍ജുന്‍ സിംഗ് 237.7 പോയിന്റോടെ വെള്ളി കരസ്ഥമാക്കിയിട്ടുണ്ട്.ഏഷ്യന്‍ ഗെയിംസ്, യൂത്ത് ഒളിന്‍പിക്‌സ്, ഐഎസ്എസ്എഫ് ലോക ഷൂട്ടിംഗ് ചാന്‍പ്യന്‍ഷിപ്പ് (ജൂണിയര്‍) എന്നിവിടങ്ങളില്‍ സൗരഭ് സുവര്‍ണനേട്ടം കൈവരിച്ചിരുന്നു.
 


LATEST NEWS