സന്തോഷ് ട്രോഫി: സർവീസസിനും തമിഴ്നാടിനും രണ്ടാം ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്തോഷ് ട്രോഫി: സർവീസസിനും തമിഴ്നാടിനും രണ്ടാം ജയം

കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖലാ യോഗ്യതാ ചാമ്പ്യൻഷിപ്പിൽ തമിഴ്നാടിനും നിലവിലെ ജേതാക്കളായ സർവീസസിനും രണ്ടാം ജയം. തെലുങ്കാനയെ എതിരില്ലാത്ത നാലു ഗോളിനു തമിഴ്നാട് തോൽപ്പിച്ചപ്പോൾ സർവീസസ് ഇതേ സ്കോറിനു ലക്ഷദ്വീപിനെയും തോൽപ്പിച്ചു. ഇതോടെ തമിഴ്നാടും സർവീസസും ഫൈനൽ റൗണ്ട് സാധ്യത നിലനിർത്തി. ചൊവ്വാഴ്ച ഇവർ തമ്മിലുള്ള മത്സരത്തിലെ വിജയികൾ യോഗ്യത നേടും. മലയാളി താരം റെയ്ഗന്റെ ഹാട്രിക്കിലാണ് തമിഴ്നാട് വമ്പൻ ജയം സ്വന്തമാക്കിയത്. 14, 23, 79 മിനിറ്റുകളിലാണ് റെയ്ഗന്റെ ഗോളുകൾ. എസ്. നന്ദകുമാർ ഗോൾ പട്ടിക പൂർത്തിയാക്കി. രണ്ടാം മത്സരത്തിൽ സരോജ്റായിയു ഇരട്ടഗോളുകളാണ് സർവീസസിന് വിജയമൊരുക്കിയത്. എട്ടാം മിനിറ്റിൽ മലയാളി താരം മുഹമ്മദ് ഇർഷാദാണ് ഗോളടി തുടങ്ങിവച്ചത്. പിന്നീട് 25– മിനിറ്റിലും 54- മിനിറ്റിലും സരോജ്റായി തെലുങ്കാന വലചലിപ്പിച്ചു. ഇഞ്ചുറി ടൈമിൽ അർജുൻ ടുഡു പട്ടിക പൂർത്തിയാക്കി.


LATEST NEWS