ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ദില്ലി:  ഭുവനേശ്വറില്‍ നവംബര്‍ 28മുതല്‍ ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു.ഇന്ത്യയില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെയും,ക്യാപ്റ്റനെയുമാണ് പ്രഖ്യാപിച്ചത്. ഇത്തവണ പതിനെട്ടംഗ ടീമിനെ നയിക്കുന്ന ടീം ക്യാപ്ടന്‍ മന്‍പ്രീത് സിങ് ആണ്. ചിഗ്ലെന്‍സന സിങ് ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം പിആര്‍ ശ്രീജേഷും, കൃഷ്ണന്‍ ബഹാദൂറും ഗോള്‍ കീപ്പര്‍മാരാകും.നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ടീമിനെയാണ് ഇന്ത്യ ലോകകപ്പിനായി അണിനിരത്തുന്നതെന്നമും മാത്രമല്ല, ശക്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യ മത്സരിക്കുന്നതെന്നും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര സിങ് പറഞ്ഞു. അതുകൊണ്ടുതന്നെ ടീം സെലക്ഷനില്‍ ചില കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നതായും, യുവതാരങ്ങളെയും പരിചയ സമ്പന്നരെയും ഉള്‍പ്പെടുത്തിയാണ് ടീം രൂപപ്പെടുത്തിയിരിക്കുന്നതെന്നും, ലോകകപ്പില്‍ ഇന്ത്യ മികച്ച പോരാട്ടം കാഴ്ചവെക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിലെ പൂള്‍ സി യിലാണ് ഇന്ത്യ. സൗത്ത് ആഫ്രിക്ക, ബെല്‍ജിയം, കാനഡ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. പൂളില്‍ ഒന്നാമതെത്തുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കും. കഴിഞ്ഞമാസം നടന്ന ഏഷ്യന്‍ ചാമ്ബ്യന്‍സ് ട്രോഫിയില്‍ കളിക്കാതിരുന്ന പ്രതിരോധനിരയിലെ കരുത്തന്‍ ബിരേന്ദ്ര ലക്ര ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. 2016ലെ ജൂനിയര്‍ ലോകകപ്പ് ചാമ്ബ്യന്മാരായ ടീമിലെ ഹര്‍മന്‍പ്രീത് സിങ്, വരുണ്‍ കുമാര്‍ എന്നിവരും ടീമില്‍ സ്ഥാനം ഉറപ്പിച്ചു.

ഇന്ത്യന്‍ ടീം, ഗോള്‍ കീപ്പര്‍മാര്‍: പിആര്‍ ശ്രീജേഷ്, കൃഷ്ണ ബഹാദൂര്‍ പതക്, പ്രതിരോധ താരങ്ങള്‍: ഹര്‍മന്‍പ്രീത് സിങ്, ബിരേന്ദ്ര ലക്ര, വരുണ്‍ കുമാര്‍, കോതാജിത് സിങ്, സുരേന്ദര്‍ കുമാര്‍, അമിത് റോഹിദാസ്. മിഡ്ഫീല്‍ഡര്‍മാര്‍: മന്‍പ്രീത് സിങ്(ക്യാപ്റ്റന്‍), ചിഗ്ലെന്‍സന സിങ്(വൈസ് ക്യാപ്റ്റന്‍), നീല്‍കണ്ഠ ശര്‍മ, ഹാര്‍ദിക് സിങ്, സുമിത്. മുന്നേറ്റനിര: ആകാശ്ദീപ് സിങ്, മന്‍ദീപ് സിങ്, ദില്‍പ്രീത് സിങ്, ലളിത് കുമാര്‍ ഉപാധ്യായ, സിമ്രന്‍ജീത് സിങ്.
 


LATEST NEWS