വെയ്ൻ റൂണിക്ക് നാണക്കേടിന്റെ റെക്കോർഡ് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വെയ്ൻ റൂണിക്ക് നാണക്കേടിന്റെ റെക്കോർഡ് 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഇടം നേടിയ നാണക്കേടിന്റെ റെക്കോര്‍ഡ് നേട്ടവുമായി എവര്‍ട്ടണ്‍ താരം വെയ്ന്‍ റൂണി. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ 100 മഞ്ഞക്കാര്‍ഡുകള്‍ കണ്ട രണ്ടാമത്തെ കളിക്കാരന്‍ എന്ന റെക്കോര്‍ഡാണ് റൂണി കരസ്ഥമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാം സ്ഥാനക്കാരനാണ് റൂണി. ഒന്നാമതായി ഈ റെക്കോര്‍ഡ് നേടിയത് ഗാരെത് ബാരിയാണ്. 

ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന വെയ്ന്‍ റൂണി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു നേരത്തെ തന്നെ വിരമിച്ചിരുന്നു. ഇംഗ്ലണ്ട് കോച്ച് ഗാരത് സൗത്‌ഗേറ്റ് ടീമിലേക്കു തിരിച്ചുവിളിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണു റൂണി രാജി പ്രഖ്യാപിച്ചത്. 31 വയസുകാരനായ റൂണി 119 മത്സരങ്ങളിലായി 53 ഗോളടിച്ചു.