വിംബിള്‍ഡൺ: വീനസ് വീണു; ഫെഡററും  സെറീനയും മുന്നോട്ട് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിംബിള്‍ഡൺ: വീനസ് വീണു; ഫെഡററും  സെറീനയും മുന്നോട്ട് 

ലണ്ടന്‍: വിംബിള്‍ഡണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററും  സെറീന വില്യംസും  പ്രീക്വാര്‍ട്ടറില്‍. അതേസമയം, സെറീനയുടെ സഹോദരി വീനസ് വില്യംസ് മൂന്നാം റൗണ്ടില്‍ പുറത്തായി. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗര്‍ബിന്‍ മുഗുരസെ രണ്ടാം റൗണ്ടില്‍ പുറത്തായി.

ഒന്‍പതാം കിരീടം ലക്ഷ്യമിടുന്ന ഫെഡറര്‍ ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍ 6-3, 7-5, 6-2. 

സെറീന ഫ്രാന്‍സിന്റെ ക്രിസ്റ്റീന മ്ലാഡിനോവികിനെ കടുത്ത പോരാട്ടത്തിലാണ് മറികടന്നത്. സ്‌കോര്‍ 7-5, 7-6(2). ഹോളണ്ടിന്റെ കിക്കി ബെര്‍റ്റന്‍സാണ് അഞ്ചുവട്ടം ചാമ്പ്യയായ വീനസിനെ മൂന്നാം റൗണ്ടില്‍ തോൽപ്പിച്ചത്. സ്‌കോര്‍ 6-2, 6-7(5), 8-6