ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് താക്കീത്; സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യരുതെന്ന്‌ ഫിഫ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് താക്കീത്; സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യരുതെന്ന്‌ ഫിഫ

മോസ്‌ക്കോ: റഷ്യൻ ഫുട്‌ബോള്‍ ലോകകപ്പ് സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്ക് താക്കീതുമായി ഫിഫ രംഗത്ത്. സ്ത്രീകളെ തിരഞ്ഞു പിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്ന് ഫിഫ. ലൈംഗിക അതിക്രമകങ്ങള്‍ വര്‍ധിച്ചുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

മുപ്പതോളം കേസുകളാണ് ഫിഫക്ക് മുമ്പാകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പൊതുനിരത്തുകളിലും സ്ത്രീകള്‍ അതിക്രമം നേരിടുന്നു. വിദേശികള്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുന്നുവെന്നും ഫിഫ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ടിങ്ങിനിടെ ശാരീരികമായി ശല്ല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്ത നിരവധി കേസുകളുണ്ടെന്നാണ് ഫിഫ പറഞ്ഞു.