അ​ജി​ത് അ​ഗാ​ര്‍​ക്ക​ര്‍ അ​ട​ക്ക​മു​ള്ള മും​ബൈ ടീം ​സെ​ല​ക്ട​ര്‍​മാ​ര്‍ സീ​നി​യ​ര്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അ​ജി​ത് അ​ഗാ​ര്‍​ക്ക​ര്‍ അ​ട​ക്ക​മു​ള്ള മും​ബൈ ടീം ​സെ​ല​ക്ട​ര്‍​മാ​ര്‍ സീ​നി​യ​ര്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു

മും​ബൈ: മു​ന്‍ ഇ​ന്ത്യ​ന്‍ താ​രം അ​ജി​ത് അ​ഗാ​ര്‍​ക്ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ മും​ബൈ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ സീ​നി​യ​ര്‍ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് രാ​ജി​വ​ച്ചു. സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യ അ​ഗാ​ര്‍​ക്ക​റി​നൊ​പ്പം നി​ലേ​ഷ് കു​ല്‍​ക്ക​ര്‍​ണി, സു​നി​ല്‍ മോ​റെ, ര​വി താ​ക്ക​ര്‍ എ​ന്നി​വ​രാ​ണ് രാ​ജി​വെ​ച്ച​ത്. 

സെ​ല​ക്ഷ​ന്‍‌ പാ​ന​ലി​ന്‍റെ ഭാ​വി​യെ സം​ബ​ന്ധി​ച്ച്‌ മും​ബൈ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ താ​താ​കാ​ലി​ക ക​മ്മി​റ്റി യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് രാ​ജി.

മും​ബൈ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​ല​ക്ട​ര്‍​മാ​രെ പു​റ​ത്താ​ക്കാ​ന്‍ അ​സോ​സി​യേ​ഷ​നി​ലെ ചി​ല അം​ഗ​ങ്ങ​ള്‍ പ്ര​ത്യേ​ക യോ​ഗം ചേ​ര്‍​ന്നു തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക്രി​ക്ക​റ്റ് ഇം​പ്രൂ​വ്‌​മെ​ന്‍റ് ക​മ്മി​റ്റി നീ​ക്ക​ത്തെ എ​തി​ര്‍​ത്ത് രം​ഗ​ത്തെ​ത്തി. ഇ​തേ​ത്തു​ട​ര്‍​ന്നു താ​ത്കാ​ലി​ക ക​മ്മി​റ്റി ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടു​ക​യാ​യി​രു​ന്നു.