അമീര്‍ കപ്പ് ഫൈനല്‍ ഇന്ന്; നിര്‍ദേദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമീര്‍ കപ്പ് ഫൈനല്‍ ഇന്ന്; നിര്‍ദേദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ: വെള്ളിയാഴ്ച നടക്കുന്ന അമീര്‍ കപ്പ് ഫൈനല്‍ മത്സരം കാണാനെത്തുന്നവര്‍ സുരക്ഷാ സേനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. വെള്ളിയാഴ്ച വൈകിട്ട് ആറരക്കാണ് മത്സരം തുടങ്ങുന്നത്.  മത്സര വേദിയായ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാനായി ഗതാഗത മന്ത്രാലയം, അല്‍ ഫസ, സ്റ്റേഡിയം സുരക്ഷാ വിഭാഗം, ലഖ് വിയ എന്നിവരുടെ സാന്നിധ്യം ഉണ്ടാകും. പൊതുജനങ്ങളക്കായുള്ള നിര്‍ദ്ദേശങ്ങള്‍ ഇനിപ്പറയുന്നവയാണ്. 

സ്റ്റേഡിയത്തിലേക്കുള്ള പ്രവേശന സമയത്തും പുറത്തേക്ക് പോകുന്ന സമയങ്ങളിലും കവാടങ്ങളില്‍ കൂട്ടമായി നില്‍ക്കരുത്.

കായിക മൂല്യങ്ങളെ ബഹുമാനിക്കുകയും  ടീമുകള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കണം.

വെടിക്കെട്ട്, പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹ കുപ്പികള്‍, വാട്ടര്‍ ബോട്ടിലുകള്‍, തടി കൊണ്ടുള്ള വടികള്‍, കടലാസ് റോളുകള്‍, ഗ്യാസ് ഹോണുകള്‍, ഹെല്‍മെറ്റ്, സ്‌ട്രോളര്‍, സോളാര്‍ കുടകള്‍, മൃഗങ്ങള്‍ തുടങ്ങിയ നിരോധിത സാധനങ്ങള്‍ സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്.

സീറ്റുകളിലെത്താനുള്ള സൗകര്യം ഉറപ്പാക്കുകയും സ്റ്റേഡിയത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന റഗുലേറ്ററി നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം.

മുമ്പിലിരിക്കുന്നവരെ ശല്യപ്പെടുത്താതെ അനുവദിച്ച സീറ്റുകളില്‍ ഇരുന്ന് മത്സരം വീക്ഷിക്കുക.

 കുറ്റകരമായ ഭാഷ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ കൈവശം വെക്കരുത്.  

മത്സരത്തിന് മുമ്പും ഇടക്കും ശേഷവും ഗ്രൗണ്ടില്‍ പ്രവേശിക്കുന്നത് ഒഴിവാക്കണം.  സ്റ്റേഡിയത്തില്‍ എന്താവശ്യമുണ്ടെങ്കിലും സുരക്ഷാ സേനകളുടെ സഹായം തേടുക.
 


LATEST NEWS