അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

റഷ്യന്‍ ലോകകപ്പിന് മുന്നോടിയായി നൈജീരിയയുമായി നടന്ന സൗഹൃദ മത്സരത്തില്‍ ശക്തരായ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍വി ഏറ്റുവാങ്ങിയത്. വരുന്ന ലോകകപ്പിന് വേദിയാകുന്ന ക്രാസ്നോഡാറില്‍ മാസ്മരിക തിരിച്ചുവരവിലൂടെയാണ് നൈജീരിയ അര്‍ജന്റീനയെ  അട്ടിമറിച്ചത്.

തുടക്കത്തില്‍ 2 ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ശേഷമാണ് നാല് ഗോളുകള്‍ വഴങ്ങി അര്‍ജന്റീനയുടെ തോല്‍വി. 53, 73 മിനിറ്റുകളിലായി ഇരട്ട ഗോള്‍ നേടിയ ഇവോബിയും 45, 54 മിനിറ്റുകളില്‍ യഥാക്രമം ഓരോ ഗോള്‍ വീതം നേടിയ ഇഹെനാചോയും ഇഡോവുമാണ് നൈജീരിയയ്ക്ക് വിജയം സമ്മാനിച്ചത്. സൂപ്പര്‍ താരം മെസ്സി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്കായി 27-ാം മിനിറ്റില്‍ ബനേഗയും 36-ാം മിനിറ്റില്‍ അഗ്വേറോയുമാണ് വല കുലുക്കിയത്.


LATEST NEWS