അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ്  ടീമില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ്  ടീമില്‍

മുംബൈ:  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചു. ബറോഡയില്‍ നടക്കുന്ന ജെ.വൈ.ലെലെ അഖിലേന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ കളിക്കുന്നത്. 16 മുതല്‍ 23 വരെയാണു ടൂര്‍ണമെന്റ്.

ഇടംകൈയന്‍ പേസറായ അര്‍ജുന്‍ മുംബൈയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്കു വേണ്ടിയും മമ്പ് കളിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന മത്സരങ്ങളില്‍ അര്‍ജുന്‍ പന്തെറിഞ്ഞു നല്‍കിയും മറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീമിനും അര്‍ജുനാണ് പന്തെറിഞ്ഞുകൊടുത്തത്.

കൂടാതെ ലോര്‍ഡ്‌സില്‍ മിക്ക ടീമുകളുടെയും പരിശീലന പങ്കാളിയാണ് അര്‍ജുന്‍. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ അദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കലായിരുന്നു അര്‍ജുന്റെ ജോലി. അന്ന് പതിനേഴുകാരന്റെ യോര്‍ക്കറേറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ലോര്‍ഡ്‌സ് അക്കാദമിയിലെ പരിശീലന സമയത്ത് മുന്‍ ഇംഗ്ലീഷ് ബൗളിങ് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ അര്‍ജുന് ബൗളിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു.


LATEST NEWS