ആഷസ് : ആദ്യ ടെസ്റ്റില്‍ ഓസീസിന് 251 റണ്‍സ് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആഷസ് : ആദ്യ ടെസ്റ്റില്‍ ഓസീസിന് 251 റണ്‍സ് ജയം

ബെര്‍മിങ്ഹാം : ആഷസ് ടെസ്റ്റില്‍ ആദ്യ വിജയം സ്വന്തമാക്കി ഓസ്ട്രലിയ. ഇംണ്ടിനെ 251 റണ്‍സിനാണ് ഓസീസ് തകര്‍ത്തത്. 

അഞ്ചാം ദിനം രണ്ടാം ഇന്നിങ്‌സില്‍ 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിനെ ഓസീസ് 146 റണ്‍സിന് എറിഞ്ഞിട്ടു. വിജയം 251 റണ്‍സിന്. ആറു വിക്കറ്റു പിഴുത സ്പിന്നര്‍ നേഥന്‍ ലയണും നാലു വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ തറപറ്റിച്ചത്.

സ്‌കോര്‍ : ഓസ്‌ട്രേലിയ 284/10 487/7. ഇംഗ്ലണ്ട് 374/10 146/10. 

റോറി ബേണ്‍സ് (11), ജോ ഡെന്‍ലി (11), ജോസ് ബട്ട്‌ലര്‍ (1), ബെന്‍ സ്‌റ്റോക്ക്‌സ് (6), ജോണി ബെയര്‍സ്‌റ്റോ (6), മോയിന്‍ അലി (4) എന്നിവര്‍ക്കാര്‍ക്കും ഓസീസ് ബൗളിങ്ങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. 37 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍.

ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ സ്മിത്തും രണ്ടാം മത്സരത്തില്‍ സെഞ്ചുറിയ നേടിയ മാത്യു വെയ്ഡും ഒന്‍പത് വിക്കറ്റുകള്‍ നേടിയ നഥാന്‍ ലിയോണുമാണ് ഓസീസിന്റെ വിജയത്തിന് പിന്നില്‍.

നേരത്തെ ആദ്യ ഇന്നിങ്‌സിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തും (142), മാത്യു വെയ്ഡും (110) ചേര്‍ന്നാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് സ്‌കോര്‍ 487 റണ്‍സിലെത്തിച്ചത്. 51 റണ്‍സെടുത്ത ട്രാവിസ് ഹെഡും മികച്ച പ്രകടനം പുറത്തെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 90 റണ്‍സ് ലീഡ് വഴങ്ങിയിരുന്നു.