ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ നേപ്പാളിന് ജയം. ഗ്രൂപ്പ് എ മത്സരത്തില്‍ 19 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.ടോസ് നേടി ആദ്യം ബൗള്‍ ചെയ്ത ഇന്ത്യയ്ക്കെതിരെ നേപ്പാള്‍ അടിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ താരതമ്യേന ചെറിയ സ്‌കോറായ 185 റണ്‍സ്. ഇന്ത്യയ്ക്ക് വേണ്ടി ആദിത്യ താക്കറേയും അഭിഷേക് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ക്യാപ്റ്റനായ ഹിമാന്‍ഷു റാണ 38 പന്തില്‍ 46ഉം പാര്‍ട്ണര്‍ മനോജ് കല്‍റ 69 പന്തില്‍ 35 ഉം റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍മാര്‍ 12.2 ഓവറില്‍ 65 റണ്‍സെടുത്തു. എന്നാല്‍ ഇന്ത്യ ഞെട്ടാന്‍ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. 65ന് 0 എന്ന നിലയില്‍ നിന്നും ഇന്ത്യ 48.1 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ടായി. നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 19 റണ്‍സിന്റെ ഞെട്ടിക്കുന്ന തോല്‍വി.


LATEST NEWS