പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലില്‍

ധാക്ക:   പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ ഫൈനലില്‍.   എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് പാകിസ്ഥാനെ തകര്‍ത്താണ്    ഇന്ത്യയുടെ വിജയം. ഇത് ഏഴാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയുടെ കലാശപ്പോരിന് യോഗ്യത നേടുന്നത്. നാളെ നടക്കുന്ന മലേഷ്യ-കൊറിയ മത്സരത്തിലെ ജേതാക്കളെ ഇന്ത്യ ഫൈനലില്‍ നേരിടും.

 സത്ബീര്‍ സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ലളിത് ഉപാധ്യായ, ഗുര്‍ജന്ദ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് പാകിസ്താനെതിരെ സമനില മാത്രം മതിയായിരുന്നു.  തുടക്കത്തില്‍ പാകിസ്താന്റെ മുന്‍തൂക്കമായിരുന്നു കണ്ടത്. ആദ്യ ക്വാര്‍ട്ടറില്‍ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ സ്വന്തമാക്കിയ പാകിസ്താന്‍ തന്നെയായിരുന്നു പന്ത് അധികസമയവും കൈവശം വെച്ചതും.

എന്നാല്‍ ഇന്ത്യയുടെ ശക്തമായ പ്രതിരോധം പാകിസ്താനെ ഗോള്‍ നേടുന്നതില്‍ നിന്നും സമര്‍ത്ഥമായി തടഞ്ഞുനിര്‍ത്തി.   ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുന്നത്. സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു പാകിസ്താനെതിരായത്. ആദ്യ മത്സരത്തില്‍ കൊറിയയോട് സമനില വഴങ്ങിയ ഇന്ത്യ തൊട്ടടുത്ത മത്സരത്തില്‍ മലേഷ്യയെ 6-1 ന് തകര്‍ത്തിരുന്നു.