ഏഷ്യന്‍ ഗെയിംസ് : ദ്യുതി ചന്ദ്, ഹിമ ദാസ്‌ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏഷ്യന്‍ ഗെയിംസ് : ദ്യുതി ചന്ദ്, ഹിമ ദാസ്‌ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം 200 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങളായ ദ്യുതി ചന്ദ്, ഹിമ ദാസ്‌ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്താണ് ദ്യുതി സെമിയില്‍ ഇടം പിടിച്ചത്. 23.37 സെക്കണ്ടിലാണ് ദ്യുതി ഓട്ടം പൂര്‍ത്തിയാക്കിയത്.

അതേസമയം, ഹീറ്റ്സില്‍ നാലാം സ്ഥാനത്തെത്തിയാണ് ഹിമയുടെ സെമി പ്രവേശനം. 23.47 സെക്കണ്ടിലാണ് ഹിമ ഫിനിഷ് ചെയ്തത്.
 


LATEST NEWS