ഇന്ത്യയ്‌ക്കെതിരെ ഓസീസിന് 8 വിക്കറ്റ് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയ്‌ക്കെതിരെ ഓസീസിന് 8 വിക്കറ്റ് ജയം

ബ്രി​സ്റ്റോ​ൾ : നാ​യി​ക മി​ഥാ​ലി രാ​ജി​ന്‍റെ ലോ​ക റി​ക്കാ​ർ​ഡി​നും ഓ​പ്പ​ണ​ർ പു​നം റൗ​ത്തി​ന്‍റെ സെ​ഞ്ചു​റി​ക്കും ഇ​ന്ത്യ​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. വ​നി​താ ലോ​ക​ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യെ ഓ​സ്ട്രേ​ലി​യ എ​ട്ടു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 226 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഓ​സീ​സ് 29 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ര​ണ്ടു വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് ഓ​സീ​സ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. സ്കോ​ർ: ഇ​ന്ത്യ- 226/7 (50), ഓ​സ്ട്രേ​ലി​യ- 227/2 (45.1). ജ​യ​ത്തോ​ടെ ഓ​സീ​സ് സെ​മി​യി​ലെ​ത്തി.

അ​ർ​ധ​സെ​ഞ്ചു​റി​ക​ളു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന മെ​ഗ് ലാ​ന്നിം​ഗും (76), എ​ല്ലി​സി പെ​റി​യു​മാ​ണ് (60) ഓ​സീ​സ് വി​ജ​യ​ശി​ൽ​പ്പി​ക​ൾ. ഓ​പ്പ​ണേ​ഴ്സാ​യ നി​ക്കോ​ളി ബെ​ൽ​ട്ട​ണും (36), ബെ​ത് മൂ​ണി​യും (45) ചേ​ർ​ന്ന് ഒ​രു​ക്കി​യ മി​ക​ച്ച അ​ടി​ത്ത​റ​യി​ലാ​ണ് ലാ​ന്നിം​ഗും പെ​റി​യും വി​ജ​യ​ശി​ൽ​പം മെ​ന​ഞ്ഞ​ത്. 

നേ​ര​ത്തെ ഓ​പ്പ​ണ​ർ പു​നം റൗ​ത്തും (106), ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജു​മാ​ണ് (67) ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി ല​ഭി​ച്ചു. സ്മൃ​തി മ​ന്ദാന 10 പ​ന്തി​ൽ മൂ​ന്ന് റ​ൺ​സു​മാ​യി തി​രി​ച്ചു​ക​യ​റി. ഒ​മ്പ​ത് റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യ വി​ക്ക​റ്റ് വീ​ഴു​ന്ന​ത്. ഇ​തോ​ടെ ക്രീ​സി​ൽ ഒ​ത്തു ചേ​ർ​ന്ന റൗ​ത്തും ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ സ്കോ​റി​നെ മെ​ല്ലെ കൈ​പി​ടി​ച്ചു​യ​ർ​ത്തി. ഈ ​സ​ഖ്യം 166 റ​ൺ​സി​നാ​ണ് പി​രി​ഞ്ഞ​ത്. ഇ​രു​വ​രും ര​ണ്ടാം വി​ക്ക​റ്റി​ല്‍ 37.1 ഓ​വ​റി​ല്‍ 157 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. 

മി​ഥാ​ലി വീ​ണ​തി​നു ശേ​ഷം റ​ൺ​നി​ര​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ റൗത്തും പു​റ​ത്താ​യി. ഇ​തോ​ടെ ഇ​ന്ത്യ​ൻ‌ ബാ​റ്റിം​ഗ് നി​ര ത​ക​ർ​ന്നു. ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (23) മാ​ത്രാ​ണ് അ​വ​സാ​ന ഓ​വ​റി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. 17 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ത്യ​ക്ക് അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത്. ഇ​ന്ന് വി​ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് സെ​മി​ഫൈ​ന​ലി​ലെ​ത്താ​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ​യാ​ണ്.

തോ​ൽ​വി​യി​ലും നാ​യി​ക മി​ഥാ​ലി രാ​ജി​ന്‍റെ റി​ക്കാ​ർ​ഡ് ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി. വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​ന്ത്യ​ൻ നാ​യി​ക സ്വ​ന്ത​മാ​ക്കി​യ​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഷാ​ർ​ലെ​റ്റ് എ​ഡ്‌​വാ​ര്‍​ഡ്‌​സി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് മി​ഥാ​ലി രാ​ജ് തി​രു​ത്തി​ക്കു​റി​ച്ച​ത്. ഷാ​ർ‌​ലെ​റ്റി​ന്‍റെ 5992 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. 


LATEST NEWS