ക്രിസ് ലിന്‍ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിലിടം നേടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്രിസ് ലിന്‍ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിലിടം നേടി

മെല്‍ബണ്‍ : പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ബിഗ് ബാഷ് ലീഗിലെ ക്രിസ് ലിന്‍ ടീമിലിടം നേടി. ടെസ്റ്റില്‍ മികച്ച ഫോമിലുള്ള ഉസ്മാന്‍ കവാജ, പുതുമുഖം ബില്ലി സ്റ്റാന്‍ലേക്ക് എന്നിവരും ടീമിലിടം പിടിച്ചു. ജോര്‍ജ് ബെയ്‌ലി, ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായി. സ്റ്റീവ് സ്മിത്ത് ക്യാപ്റ്റനായ 14 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് ഓസീസ് പാക്കിസ്ഥാനെതിരേ കളിക്കുന്നത്. 13ന് ബ്രിസ്‌ബെയിനിലാണ് പരമ്പര തുടങ്ങുന്നത്. 

ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, പാറ്റ് കമ്മിന്‍സ്, ജയിംസ് ഫോക്‌നര്‍, ട്രാവിസ് ഹെഡ്, ജോഷ് ഹേസില്‍വുഡ്, ഉസ്മാന്‍ കവാജ, ക്രിസ് ലിന്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ് വെല്‍, ബില്ലി സ്റ്റാന്‍ലേക്ക്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വേഡ്, ആദം സാംബ.


 


Loading...
LATEST NEWS