രണ്ടാം ട്വന്റി20യിൽ ഓസ്ട്രേലിയക്ക് 8 വിക്കെറ്റ് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടാം ട്വന്റി20യിൽ ഓസ്ട്രേലിയക്ക് 8 വിക്കെറ്റ് ജയം

ഗുവാഹത്തി: ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്ക് പരാജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ ബാറ്റിങ് നിര ഓസ്ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഓസ്ട്രേലിയ 15.2 ഓവറില്‍ 119 റണ്‍സ് വിജയലക്ഷ്യം മറികടന്നു. ഇന്ത്യന്‍  ബാറ്റിംഗ് നിരയില്‍ കേദാർ ജാദവ്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. 119 റൺസിന്‍റെ വിജയലക്ഷ്യം ഓസ്ട്രേലിയ അനായാസം മറികടക്കുകയായിരുന്നു.  

ഇന്ത്യയെ ആദ്യം ബാറ്റു ചെയ്യാൻ വി‌ട്ട തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യ ഓവറുകൾ. ഒന്നാം ഓവറിൽ തന്നെ രണ്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപണർ രോഹിത് ശർമ എട്ട് റൺസും പിന്നാലെ വന്ന ക്യാപ്ടൻ വിരാ‌ട് കോഹ്‍ലി രണ്ടു റൺസും എടുത്ത് പുറത്തായി. രണ്ടാം ഓവറിൽ മനീഷ് പാണ്ഡെയും പുറത്തായതോടെ ഇന്ത്യ കൂടുതൽ സമ്മർദ്ദത്തിലായി. കേദാർ ജാദവും എംഎസ് ധോണിയും ചേര്‍ന്ന് രക്ഷാ പ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. 13 റൺസെടുത്ത ധോണിയെ ആദം സാംബയുടെ പന്തിൽ ടിം പെയ്ൻ സ്റ്റംബ് ചെയ്ത് പുറത്താക്കുകയായിരുന്നു.

പതിനൊന്നാം ഓവറിൽ കേദാർ ജാദവും തൊട്ടടുത്ത ഓവറിൽ ഭുവനേശ്വർ കുമാറും കൂടാരം കയറി. കുൽദീപ് യാദവും ഹാർദിക് പാണ്ഡ്യയും ചേർന്ന് സ്കോർ നൂറ് കടത്തി. നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ജേസൺ ബെഹ്രൻഡോഫാണ് ഇന്ത്യൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ബെഹ്രൻഡോഫിന്റെ കരിയറിലെ രണ്ടാം ട്വന്റി 20 മത്സരമാണിത്.


LATEST NEWS