ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു; ഇന്തോനേഷ്യന്‍ ഓപ്പണില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു; ഇന്തോനേഷ്യന്‍ ഓപ്പണില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വിരാമം. പിവി സിന്ധുവും എച്ച്എസ് പ്രണോയിയും സെമി കാണാതെ പുറത്തായി, ക്വാർട്ടറിൽ ചൈനയുടെ താരങ്ങളോടാണ് മുട്ടുമടക്കിയാണ് രണ്ട് പേരും പുറത്തായത്. നേരത്തെ കെ ശ്രീകാന്ത്, സൈന എന്നിവരും പുറത്തായിരുന്നു. 

ലോകമൂന്നാം റാങ്കും ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രിയുമായ പിവി സിന്ധുവിനെ ചൈനയുടെ ലോക ഏഴാം നമ്പര്‍ ഹീ ബിങ്ജിയോ ആണ് പരാജയപ്പെടുത്തിയത്. 37 മിനിട്ട് മാത്രം നീണ്ട പോരാട്ടത്തില്‍ 21-14, 21-15 എന്ന സ്‌കോറിനായിരുന്നു ചൈനീസ് താരത്തിന്റെ വിജയം.

ടൂര്‍ണമെന്റില്‍ എട്ടാം സീഡായ പ്രണോയ് ചൈനയുടെ ഷീ യുഖിയോടാണ് പരാജയപ്പെട്ടത്. 21-17, 21-18 എന്ന സ്‌കോറിനായിരുന്നു യുഖിയുടെ വിജയം.