ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്‌സ വീണു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്‌സ വീണു

ബാഴ്‌സലോണ : ഒമ്പതു പേരുമായി പൊരുതിയ അത്‌ലറ്റികോ ബില്‍ബാവോ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബാഴ്‌സയെ വീഴ്ത്തി. അഡുറിസ്, വില്യംസ് എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകളാണ് ബില്‍ബാവോയ്ക്ക് വിജയമൊരുക്കിയത്. ബാഴ്‌സയുടെ ആശ്വാസ ഗോള്‍ മെസിയുടെ വകയായിരുന്നു. ആദ്യപകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നാലായിരുന്ന ബാഴ്‌സ 52 -ാം മിനിറ്റിലാണ് ഒരു ഗോള്‍ മടക്കിയത്. സമനിലയ്ക്കായി ബാഴ്‌സ പൊരുതുന്നതിനിടെ ബില്‍ബാവോയുടെ റൗള്‍ ഗാര്‍സിയയും ഡെര്‍റ്റിയാനോയും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. റൗള്‍ 74 -ാം മിനിറ്റിലും ഡെര്‍റ്റിയാനോ 80-ാം മിനിറ്റിലുമാണ് പുറത്തായത്. ഇരുവര്‍ക്കും രണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചതോടെയാണ് പുറത്തുപോകേണ്ടിവന്നത്.  


LATEST NEWS