ബാ​ഴ്സ​ലോ​ണ കോ​പ ഡെ​ൽ റേ ​ഫൈ​ന​ലി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാ​ഴ്സ​ലോ​ണ കോ​പ ഡെ​ൽ റേ ​ഫൈ​ന​ലി​ൽ

വ​ല​ൻ​സി​യ: ബാ​ഴ്സ​ലോ​ണ കോ​പ ഡെ​ൽ റേ ​ഫൈ​ന​ലി​ൽ ക​ട​ന്നു. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് വ​ല​ൻ​സി​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ബാ​ഴ്സ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.   ഫൈ​ന​ലി​ൽ വ​ല​ൻ​സി​യ​യെ ബാ​ഴ്സ നേ​രി​ടും.  ഒ​രു ഗോ​ളി​നു ജ​യി​ച്ച ബാ​ഴ്സ വ​ല​ൻ​സി​യ​യു​ടെ മൈ​താ​ന​ത്ത് മൊ​ത്തം ഗോ​ൾ എ​ണ്ണം മൂ​ന്നാ​ക്കി ആ​ധി​കാ​രി​ക​മാ​യാ​ണ് ക​ലാ​ശ​പ്പോ​രി​ന് ഒ​രു​ങ്ങു​ന്ന​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ബാ​ഴ്സ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും പിറ​ന്ന​ത്. കു​ട്ടി​ഞ്ഞോ ക​ളി​യു​ടെ 49 ആം  മി​നി​റ്റി​ൽ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ക്രോ​സി​ൽ​നി​ന്നാ​യി​രു​ന്നു കു​ട്ടി​ഞ്ഞോ​യു​ടെ ഗോ​ൾ. ലി​വ​ർ​പൂ​ളി​ൽ​നി​ന്നും ബാ​ഴ്സ​യു​ടെ കു​പ്പാ​യ​ത്തി​ലെ​ത്തി​യ ശേ​ഷം അ​ഞ്ചാ​മ​ത്തെ മ​ത്സ​ര​ത്തി​ലാ​ണ് കു​ട്ടി​ഞ്ഞോ ഗോ​ൾ നേ​ടു​ന്ന​ത്. റാ​ട്ടി​കി​ച്ചാ​ണ് ബാ​ഴ്സ​യു​ടെ ര​ണ്ടാം ഗോ​ൾ നേ​ടി​യ​ത്. ക​ളി തീ​രാ​ൻ എ​ട്ടു മി​നി​റ്റു​ക​ൾ മാ​ത്ര​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു റാ​ട്ടി​ക്കി​ച്ച് ലീ​ഡ് ഉ​യ​ർ​ത്തി​യ​ത്. 


LATEST NEWS