ബേസിലിന്റെ സന്തോഷം പങ്കുവെച്ച് രഞ്ജി ക്യാമ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബേസിലിന്റെ സന്തോഷം പങ്കുവെച്ച് രഞ്ജി ക്യാമ്പ്

ശ്രീശാന്തിനും സഞ്ജുവിനും ശേഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്ന ബേസില്‍ തമ്പി മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. ബേസിലിന്റെ സന്തോഷം കേരളാ രഞ്ജി ടീമിലും ആഘോഷമാക്കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ പടി വാതിലിലുള്ള സഞ്ജു സാംസണെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം. കേക്ക് മുറിച്ചു കൊണ്ടാണ് ടീം ബേസിലിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നത്. ബേസിലിനു പുറമെ ഐപിഎല്ലിലെ താരം വാഷിംഗ്ടണ്‍ സുന്ദര്‍, ജയ്ദേവ് ഉനദ്കട്ട്, ദീപക് ഹൂഡ എന്നിവരേയും ടീമിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജറാത്ത് ലയണ്‍സിനായി പുറത്തെടുത്ത പ്രകടനം ബേസിലിനെ സെലക്ടര്‍മാരുടെ ശ്രദ്ധാ കേന്ദ്രമാക്കുകയായിരുന്നു.