ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹാര്‍ദ്ദിക്കിനും രാഹുലിനും സസ്പെന്‍ഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടിവി ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം; ഹാര്‍ദ്ദിക്കിനും രാഹുലിനും സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: സ്വകാര്യ ചാനല്‍ ടോക് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങളായ ഹാര്‍ദ്ദിക് പാണ്ഡ്യയെയും കെ.എല്‍. രാഹുലിനെയും ബി.സി.സി.ഐ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ഇരുവര്‍ക്കും 
 വിലക്ക് ഏര്‍പ്പെടുത്തിയതായി ബി.സി.സി.ഐ ഇടക്കാല ഭരണ സമിതി അദ്ധ്യക്ഷന്‍ വിനോദ് റായ് അറിയിച്ചു. 

ഇതേതുടര്‍ന്ന് ഇരുവരും ഇന്ന് സിഡ്നിയില്‍ തുടങ്ങുന്ന ഏകദിനപരമ്ബരയിലെ ആദ്യ മത്സരത്തില്‍ കളിക്കില്ല. നാട്ടിലേക്ക് തിരിച്ച്‌ വിളിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

താരങ്ങളോട് ബി.സി.സി.ഐ നേരത്തെ വിശദീകരണം ചോദിച്ചിരുന്നു. എന്നാല്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. 


LATEST NEWS