ഫുട്ബോള്‍ താരത്തെ മൈതാനത്ത് കയറി അടിച്ചു വീഴ്ത്തിയ ബര്‍മിംങ്ഹാം സിറ്റി ആരാധകന് തടവുശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫുട്ബോള്‍ താരത്തെ മൈതാനത്ത് കയറി അടിച്ചു വീഴ്ത്തിയ ബര്‍മിംങ്ഹാം സിറ്റി ആരാധകന് തടവുശിക്ഷ

ആസ്റ്റണ്‍ വില്ല എഫ്.സി ക്യാപ്റ്റന്‍ ജാക്ക് ഗ്രീലിഷിനെ മൈതാനത്ത് കയറി അടിച്ചു വീഴ്ത്തിയ ബര്‍മിംങ്ഹാം സിറ്റി ആരാധകന് തടവുശിക്ഷ. പോള്‍ മിച്ചല്‍ എന്ന 27കാരനാണ് ബര്‍മിംങ്ഹാം കോടതി 14 ആഴ്ച്ചത്തെ തടവിന് വിധിച്ചത്.കോടതിയില്‍ ഹാജരാക്കിയ പോള്‍ മിച്ചല്‍ കുറ്റം ഏറ്റുപറഞ്ഞു. തടവുശിക്ഷക്കൊപ്പം 350 പൗണ്ട് പിഴയും പത്ത് വര്‍ഷത്തേക്ക് ബ്രിട്ടനില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണുന്നതിനുള്ള വിലക്കും പോള്‍ മിച്ചലിന് ശിക്ഷയായി കോടതി വിധിച്ചിട്ടുണ്ട്.

ഇംഗ്ലീഷ് ഫുട്‌ബോള്‍ രണ്ടാം ഡിവിഷന്‍ ലീഗായ ചാമ്ബ്യന്‍ഷിപ്പില്‍ ബെര്‍മിങ്ഹാമിനെതിരായ മത്സരത്തിന്റെ പത്താം മിനുറ്റിലായിരുന്നു പബ്ബിലെ ജോലിക്കാരനായ പോള്‍ മിച്ചല്‍ കാണികള്‍ക്കിടയില്‍ നിന്നും മൈതാനത്തേക്ക് ഓടിക്കയറി ഗ്രീലിഷിനെ അടിച്ചുവീഴ്ത്തിയ വിവാദ സംഭവം ഉണ്ടായത്. കഴിഞ്ഞ 20 വര്‍ഷമായി ബര്‍മിംങ്ഹാം സിറ്റി ആരാധകനാണ് പോള്‍ മിച്ചല്‍. ഇയാള്‍ക്ക് രണ്ട് വയസുള്ള കുഞ്ഞും ഭാര്യയുമുണ്ട്. ഇവര്‍ സംഭവശേഷം ഭീഷണി സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ട അവസ്ഥയിലാണ്. വിധികേട്ട് മാതാവ് വിതുമ്ബുമ്‌ബോഴും കുടുംബം നിന്നിരുന്ന പബ്ലിക് ഗാലറിക്ക് നേരെ കൈ വീശിയാണ് പോള്‍ പോയത്.