പിന്നെയും തോറ്റ് ബ്ലാസ്റ്റേഴ്‌സ്; ഡൽഹിയോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പിന്നെയും തോറ്റ് ബ്ലാസ്റ്റേഴ്‌സ്; ഡൽഹിയോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്

ആറാം വട്ടവും പൊട്ടി കേരളാ ബ്ലാസ്റ്റേഴ്‌സ്. സ്വന്തം മൈതാനത്ത് ഈ സീസണിൽ ഇതുവരെ ജയം നേടാൻ സാധിച്ചിട്ടില്ലാത്ത ഡൽഹി ഡൈനാമോസ് അതിനു പരിഹാരം കണ്ടത് ഇന്നായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഡൽഹിയോട് തോൽവി ഏറ്റു വാങ്ങിയത്. ജിയാനി സ്യൂവർലൂൻ (28), റെനെ മിഹേലിച്ച് (90+2, പെനൽറ്റി) എന്നിവർ നേടിയ ഗോളുകളാണ് ആതിഥേയർക്കു വിജയം സമ്മാനിച്ചത്.

ഇൻജുറി ടൈമിലെ പെനൽറ്റിക്കു കാരണക്കാരനായ ലാൽറുവാത്താര ചുവപ്പുകാർഡ് കണ്ടു പുറത്തുപോയി. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആറാം തോൽവിയാണിത്. പുതിയ പരിശീലകൻ വിൻഗാഡയ്ക്കു കീഴിൽ നേരിടുന്ന ആദ്യ പരാജയവും. തോടെ 14 മൽസരങ്ങളിൽനിന്ന് ഒരേയൊരു ജയവും ഏഴു സമനിലയും ആറു തോൽവിയും ഉൾപ്പെടെ 10 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഒൻപതാം സ്ഥാനത്തായി. 


LATEST NEWS