ജയം അകലെത്തന്നെ; സമനില ‘ബാധ’ ഒഴിയാതെ ബ്ലാസ്റ്റേഴ്‌സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയം അകലെത്തന്നെ; സമനില ‘ബാധ’ ഒഴിയാതെ ബ്ലാസ്റ്റേഴ്‌സ്

ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോളിന്റെ മുൻ‌തൂക്കം രണ്ടാം പകുതിയിൽ കൈവിട്ട് വീണ്ടും സമനില കുരുക്കിൽ കുടുങ്ങി കേരളാ ബ്ലാസ്റ്റേഴ്‌സ്. ബെംഗളൂരു എഫ്‌സിക്കെതിരെയായിരുന്നു ഇന്നത്തെ സമനില. അവിശ്വസനീയ പ്രകടനവുമായി കളം നിറഞ്ഞ ബ്ലാസ്റ്റേഴ്സ്, സ്ലാവിസ സ്റ്റോയനോവിച്ച് (16, പെനൽറ്റി), കറേജ് പെക്കൂസൻ (40) എന്നിവർ നേടിയ ഗോളിലാണ് ലീഡ് സ്വന്തമാക്കിയത്.

എന്നാൽ രണ്ടാം പകുതിയിലെ അയഞ്ഞ കളി ബ്ലാസ്‌റ്റേഴ്‌സിനെ വീണ്ടും സമനിലയിൽ തളച്ചു. ആക്രമണ ഫുട്ബോളുമായി ബെംഗളൂരു കളം നിറഞ്ഞതോടെ പകച്ചുപോയ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോൾ വഴങ്ങി സമനിലയ്ക്കു സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു. ഉദാന്ത സിങ് (69), സുനിൽ ഛേത്രി (85) എന്നിവരാണ് ബെംഗളൂരുവിന്റെ ഗോളുകകൾ നേടിയത്.

ബംഗളൂരുവിനെ അവരുടെ തട്ടകത്തിൽ വിറപ്പിക്കാനായി എന്നത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാൻ ഉള്ളത്. 15 മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് ഇതുവരെ 8 സമനിലയാണ് വഴങ്ങിയത്. 11 പോയിന്റുമായി 9 സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 


LATEST NEWS