ബോർഡ് പ്രസിഡന്റ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള സന്നാഹ മൽസരം സമനിലയിൽ അവസാനിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോർഡ് പ്രസിഡന്റ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള സന്നാഹ മൽസരം സമനിലയിൽ അവസാനിച്ചു

കൊൽക്കത്ത: ബോർഡ് പ്രസിഡന്റ് ഇലവനും ശ്രീലങ്കയും തമ്മിലുള്ള സന്നാഹ മൽസരം സമനിലയിൽ അവസാനിച്ചു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചയ്തു. ബോർഡ് പ്രസിഡന്റ് ഇലവൻ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു നിൽക്കെ ഇരു ക്യാപ്റ്റൻമാരും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ ആണ് ബോർഡ് പ്രസിഡന്റ് ഇലവനെ നയിച്ചത്. 

മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ സെഞ്ചുറിയാണ് മൽസരത്തിന്റെ രണ്ടാം ദിനത്തിലെ ഹൈലൈറ്റ്. 143 പന്തുകൾ നേരിട്ട സഞ്ജു 19 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 128 റൺസെടുത്ത് പുറത്തായി. 143 പന്തുകൾ നേരിട്ട സഞ്ജു 19 ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 128 റൺസെടുത്ത് പുറത്തായി. ബാറ്റിങ്ങിന് അവസരം ലഭിച്ച കേരളാ താരങ്ങളായ രോഹൻ പ്രേം, ജലജ് സക്സേന എന്നിവരും തിളങ്ങി. 

മൽസരത്തിൽ അവസരം ലഭിച്ച നാലു കേരള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. സന്ദീപ് വാരിയർ ശ്രീലങ്കൻ ഇന്നിങ്സിലെ രണ്ടു വിക്കറ്റു കൾ സ്വന്തമാക്കി. 39 റൺസെടുത്ത രോഹൻ പ്രേം സ‍ഞ്ജുവിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്തപ്പോൾ, ജലജ് സക്സേന 20 റൺസുമായി പുറത്താകാതെ നിന്നു. ഒരു വിക്കറ്റും സക്സേനയുടെ പേരിലുണ്ട്.