ബ്രസീൽ താരങ്ങളുടെ പരിശീലന സമയത്തുള്ള തമാശ  സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രസീൽ താരങ്ങളുടെ പരിശീലന സമയത്തുള്ള തമാശ  സോഷ്യല്‍ മീഡിയയില്‍ വൈറല്‍

വിയന:  ലോകകപ്പ്  പരശീലനത്തി​ലേർപ്പെട്ട ബ്രസീൽ താരങ്ങളുടെ പരിശീലന സമയത്തുള്ള തമാശ  സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി. ​. ടീമിലെ ബാഴ്‌സലോണാ താരം ഫിലിപ്പെ കുട്ടീഞ്യോയുടെ പിറന്നാളായിരുന്നു ഇന്നലെ. സൂപ്പർതാരം നെയ്​മറി​​​​​െൻറ നേതൃത്വത്തിൽ സഹതാരങ്ങൾ മുട്ടൻ പണിയാണ്​ കുട്ടീഞ്യോക്ക്​ കൊടുത്തത്​. പരിശീലിച്ച്​ തളർന്ന കൂട്ടീഞ്യോയും മാഴ്​സ​ലോയും ജീസസും മൈതാനിയിൽ ഇരുന്ന്​ കുശലം പറയുന്നതിനിടെ നെയ്​മർ പിറകെ നിന്നും പതുങ്ങി വന്ന്​ കയ്യിലുണ്ടായിരുന്ന മുട്ടയെടുത്ത്​ കൂട്ടീഞ്യോയുടെ തലയിൽ​ പൊട്ടിച്ചു.

സഹതാരങ്ങളും മുട്ടയേറിന്​ കൂടെ ചേർന്നു. ചിലർ ധാന്യപ്പൊടിയും കയ്യിൽ കരുതിയിട്ടുണ്ടായിരുന്നു. ​വെള്ളവും മുട്ടയും പൊടിയുമൊക്കെയായി കൂട്ടീഞ്യോ കുടഞ്ഞെണീറ്റതും താരങ്ങളെല്ലാം ഒാടിയൊളിച്ചു. എന്നാല്‍ കൂട്ടീഞ്യോക്ക്​ കൊടുത്ത പണിയിൽ സന്തോഷവാനായി മാഴ്​സലോയുടെ അടുത്ത്​ ചെന്ന നെയ്​മറിനിട്ടും കിട്ടി പണി. അതുവരെ അടങ്ങി നിന്ന മാഴ്​സലോയുടെ നേതൃത്വത്തിൽ സഹതാരങ്ങൾ നെയ്​മറി​​​​​െൻറ തലയിലും മുട്ടയേറ്​ നടത്തി.  ലോകകപ്പിനു മുമ്പ് നടന്ന രണ്ട് സന്നാഹമത്സരങ്ങളും മികച്ച രീതിയില്‍ വിജയിച്ച ബ്രസീൽ ലോകകപ്പിൽ അപകടകാരികൾ എന്ന്​ വിശേഷണം ലഭിച്ച ടീമാണ്​.   17ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.