പരിക്ക് മാറി; സി.കെ വിനീത് ഇന്ന് കളിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പരിക്ക് മാറി; സി.കെ വിനീത് ഇന്ന് കളിക്കും

സി.കെ വിനീത് പരുക്കില്‍നിന്ന് പൂര്‍ണമായും മുക്തനായി എന്നുസൂചിപ്പിച്ച്‌ പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇതോടെ ടീമിന് 4-1-4-1 ഫോര്‍മേഷന്‍ പരീക്ഷിക്കാനാകുമെന്നാണ് കരുതുന്നത്.

ഹ്യൂമാകുംടീമിനെ നയിക്കുക. പിന്നില്‍ പെക്കൂസണ്‍, കിസിറ്റോ, വിനീത്, ജാക്കിച്ചന്ദ് എന്നിവര്‍ അണിനിരക്കും. വെസ് ബ്രൗണ്‍, ജിങ്കാന്‍, ലാല്‍ ലുത്താര, റിനോ ആന്റോ എന്നിവരാണ് പ്രതിരോധം കാക്കുക. പരുക്കിന്റെ പിടിയിലായ ബെര്‍ബറ്റോവ് ഇന്ന് കളത്തിലിറങ്ങാനുള്ള സാധ്യത കുറവാണ്.
നേരത്തെ മുംബൈയുമായി ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം വഴങ്ങി സമനില പാലിക്കുകയായിരുന്നു.