റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ആ​റു വി​ക്ക​റ്റ് ജ​യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ആ​റു വി​ക്ക​റ്റ് ജ​യം

പൂ​ന: ഐ​പി​എ​ലി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​രി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു ആ​റു വി​ക്ക​റ്റ് ജ​യം. ബാം​ഗ്ലൂ​ർ ഉ​യ​ർ​ത്തി​യ 127 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ 12 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. സൂ​പ്പ​ർ ഫോ​മി​ലു​ള്ള നാ​യ​ക​ൻ എം.​എ​സ് ധോ​ണി​യു​ടേ​യും (23 പ​ന്തി​ൽ 31) ഓ​പ്പ​ണ​ർ അ​മ്പാ​ട്ടി റാ​യി​ഡു​വി​ന്‍റെ​യും (25 പ​ന്തി​ൽ 32) മി​ക​വി​ലാ​ണ് ചെ​ന്നൈ അ​നാ​യാ​സം ബാം​ഗ്ലൂ​രി​നെ മ​റി​ക​ട​ന്ന​ത്. 

നേ​ര​ത്തെ പാ​ർ​ഥി​വ് പ​ട്ടേ​ലി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ബാം​ഗ്ലൂ​ർ ഭേ​ദ​പ്പെ​ട്ട സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. പ​ട്ടേ​ൽ 41 പ​ന്തി​ൽ 53 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. എ​ന്നാ​ൽ എ​ട്ടു വി​ക്ക​റ്റി​ന് 89 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന ബാം​ഗ്ലൂ​രി​നെ ടിം ​സൗ​ത്തി​യു​ടെ പ്ര​ക​ട​ന​മാ​ണ് നാ​ണ​ക്കേ​ടി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ​ത്. വാ​ല​റ്റ​ത്ത് കൂ​റ്റ​ൻ അ​ടി​ക​ളു​മാ​യ പൊ​രു​തി​യ സൗ​ത്തി 26 പ​ന്തി​ൽ 36 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ നി​ന്നു. 

ബാം​ഗ്ലൂ​ർ നി​ര​യി​ൽ പ​ട്ടേ​ലി​നും സൗ​ത്തി​ക്കും മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി (8), മ​ക്ക​ല്ലം (5), എ​ബി ഡി​വി​ല്ലി​യേ​ഴ്സ് (1) എ​ന്നി​വ​രെ​ല്ലാം പെ​ട്ടെ​ന്നു മ​ട​ങ്ങി


LATEST NEWS