ചാമ്പ്യൻസ് ലീഗ്; മെസ്സിയുടെ ഇരട്ട ഗോളിൽ ബാഴ്‌സയ്ക്ക് മിന്നും ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാമ്പ്യൻസ് ലീഗ്; മെസ്സിയുടെ ഇരട്ട ഗോളിൽ ബാഴ്‌സയ്ക്ക് മിന്നും ജയം

യൂവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളുടെ ആദ്യ ദിനം ബാഴ്സലോണയ്ക്കു മിന്നും ജയം. കരുത്തരായ യുവന്‍റസിനെ എകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ബാഴ്സ തകർത്തു. ലിയോൺൽ മെസ്സിയുടെ ഇരട്ട ഗോളിന്റെ മികവിലായിരുന്നു ബാഴസലോണയുടെ തകർപ്പൻ തുടക്കം.

ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ശേഷിക്കെ ആയിരുന്നു മെസ്സിയുടെ ആദ്യ ഗോൾ. ഒരു ഗോളിന്റെ ലീഡ് ലഭിച്ചതോടെ രണ്ടാം പകുതി തുടങ്ങിയത് മുതൽ ബാഴ്‌സ കൂടുതൽ ആക്രമണം തുടങ്ങി. അതിന്റെ ഫലം 56 മിനുട്ടിൽ ഇവാൻ റാകിറ്റിക് നേടിയ ഗോൾ ആയിരുന്നു. 69 മിനുട്ടിൽ മെസ്സിയുടെ രണ്ടാം ഗോൾ കൂടി പിറന്നതോടെ യുവന്‍റസിനെ പതനം പൂർത്തിയായി. 

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് തുടക്കം കുറിച്ച മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാതെ മൂന്ന് ഗോളിന്  ബാസലിനെ തകർത്തു.


LATEST NEWS