ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിന് റയൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിന് റയൽ 

ചാമ്പ്യൻസ് ലീഗിൽ ഇന്ന് സൂപ്പർ ടീമുകൾ കളത്തിലിറങ്ങും. ഇതിഹാസം  സിനദീൻ സിദാന്റെ കീഴിൽ ഹാട്രിക് കിരീടമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യചുവട് വെക്കാൻ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് ഇന്നിറങ്ങും. ആദ്യ ഗ്രൂപ് മത്സരത്തിൽ സ്പ്രൈസ്‌ ക്ലബായ അപോൾ നിക്കോഷ്യയാണു റയലിന്റെ എതിരാളികൾ. ലിവർപൂൾ, ടോട്ടനം, ഡോർട്ട്മുണ്ട്, മാഞ്ചസ്റ്റർ സിറ്റി ടീമുകളും ഇന്ന് ബൂട്ട് കെട്ടും. ടോട്ടനവും ഡോർട്ട്മുണ്ടും പരസ്പരം ഏറ്റുമുട്ടുമ്പോൾ ലിവർപൂളിനു സെവിയ്യയാണ് എതിരാളികൾ. മാഞ്ചസ്റ്റർ ഡച്ച് ക്ലബ് ഫെയനൂർദിനെ നേരിടുന്നു. എല്ലാ മൽസരങ്ങളും ഇന്ത്യൻ സമയം രാത്രി 12.15ന്. 

ആത്മവിശ്വാസത്തിനൊട്ടും കുറവില്ലെങ്കിലും പുതിയ സീസൺ തുടക്കം റയലിനു അത്ര നന്നായില്ല. സ്വന്തം മൈതാനത്തു രണ്ടു കളികളിൽ സമനില വഴങ്ങിയ ചാംപ്യൻമാർ ഇപ്പോൾ ഏഴാം സ്ഥാനത്താണ്. സ്പാനിഷ് ലീഗിൽ വിലക്കുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തുന്നു എന്നതു റയലിനു സന്തോഷം നൽകുന്ന കാര്യം. കരിം ബെൻസേമയ്ക്കു പരുക്കേറ്റതിനാൽ ഗാരെത് ബെയ്ൽ റൊണാൾഡോയ്ക്കു കൂട്ടായി ഇറങ്ങും. 


LATEST NEWS