പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഞെട്ടിക്കുന്ന തോല്‍വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഞെട്ടിക്കുന്ന തോല്‍വി

ലോക ചാമ്പ്യന്‍ പി.വി സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണില്‍ ഞെട്ടിക്കുന്ന തോല്‍വി. ചൈനീസ് തായ്പേയ് താരം പൈ യു പോയോടാണ് സിന്ധു ഓപ്പണിങ് റൌണ്ടില്‍ തന്നെ തോറ്റുപുറത്തായത്. ലോക ആറാം നമ്പര്‍ താരമായ സിന്ധു, ലോക റാങ്കിങ്ങില്‍ 42 ാം സ്ഥാനത്തുള്ള പൈ യു പോയോടാണ് പരാജയം ഏറ്റുവാങ്ങിയത്. സ്കോര്‍: 13-21, 21-18, 19-21.

വനിതാ സിംഗിള്‍സില്‍ 74 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ സിന്ധു തോല്‍വി വഴങ്ങുകയായിരുന്നു. ആദ്യ ഗെയിം തോറ്റ സിന്ധു രണ്ടാം ഗെയിമിലൂടെ തിരിച്ചുവന്നെങ്കിലും മൂന്നാം ഗെയിം കൈവിടുകയായിരുന്നു. കൊറിയ, ഡെന്മാര്‍ക്ക് ഓപ്പണുകളിലും സിന്ധു നേരത്തെ പുറത്തായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച് സിന്ധു സ്വര്‍ണം ചൂടിയത്. തുടര്‍ന്ന് നടന്ന ഒരു ടൂര്‍ണമെന്റുകളിലും സിന്ധുവിന് ഫൈനല്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.