കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിന് സ്വര്‍ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്: മേരി കോമിന് സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം. ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം 18 ആയി.  ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ 37 ആയി.

കഴിഞ്ഞ ദിവസം പുരുഷ വിഭാഗം 65 കിലോ ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ പൂനിയ ബജ്‌റംഗ് സ്വര്‍ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ അനീഷ് ഭന്‍വാലെയും നേരത്തെ സ്വര്‍ണമെഡല്‍ നേടിയിരുന്നു. സ്വർണമെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ എന്ന നേട്ടത്തിന് കൂടെ 15കാരനായ അനീഷ് ഭൻവാലെ അർഹനായി.

ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. തേജസ്വിനി സാവന്താണ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജു മുദ്ഗില്ലിന് വെള്ളിയും ലഭിച്ചു.

ഇതിനോടകം പത്തിലേറെ മെഡലുകൾ ഇന്ത്യ ഗെയിംസിൽ ഉറപ്പിച്ചിട്ടുണ്ട്. ബാഡ്മിന്റണിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയ്ക്ക് കരുത്ത് നൽകി വനിത സിംഗിൾസിൽ സൈന നേഹ്‌വാളും പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും സെമിഫൈനൽ ബർത്ത് ഉറപ്പിച്ചു. ബോക്സിംഗിൽ 52 കിലോഗ്രാം വിഭാഗത്തിൽ ഗൗരവ് സോളങ്കി ഫൈനലിൽ കടന്നു.


LATEST NEWS