കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ ഇന്ത്യക്ക്  25-ാം സ്വര്‍ണ്ണം; ബോക്സിങ്ങില്‍ തിളങ്ങി വികാസ് കൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ ഇന്ത്യക്ക്  25-ാം സ്വര്‍ണ്ണം; ബോക്സിങ്ങില്‍ തിളങ്ങി വികാസ് കൃഷ്ണന്‍

ഗോള്‍ഡ്​കോസ്റ്റ്​: കോമണ്‍വെല്‍ത്ത്​ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം 25 ആയി. പുരുഷന്‍മാരുടെ 75 കിലോ വിഭാഗം ബോക്സിങ്ങില്‍ സ്വര്‍ണം നേടി വികാസ് കൃഷനാണ് നേട്ടം 25ലെത്തിച്ചത്. ഇന്ന്​ ആകെ എട്ട്​ സ്വര്‍ണ്ണമാണ് ഇന്ത്യ സ്വന്തമാക്കിയത്. കാമറൂണിന്‍െറ വില്‍ഫ്രഡ് ദ്യൂദോണിനെയാണ് വികാസ് തോല്‍പിച്ചത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്തിലും സ്വര്‍ണം നേടുന്ന ഇന്ത്യന്‍ ബോക്സര്‍ എന്ന നേട്ടം വികാസ് സ്വന്തമാക്കി.

നേരത്തെ ഇന്ത്യക്ക്​ വേണ്ടി വനിതകളുടെ 48 കിലോഗ്രാം ബോക്​സിങില്‍ മേരികോമും ജാവലില്‍ ത്രോയില്‍ നീരജ്​ ചോപ്രയും സ്വര്‍ണ്ണം നേടിയിരുന്നു. പുരുഷന്‍മാരുടെ 52 കിലോഗ്രാം ബോക്​സിങ്ങില്‍ ഗൗരവ്​ സോളങ്കിയും 50 മീറ്റര്‍ റൈഫിളില്‍ സഞ്​ജീവ്​ രാജ്​പുതും സ്വര്‍ണ്ണമണിഞ്ഞു.