കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുപതാം സ്വര്‍ണ്ണം; ബോക്സിങ്ങിലും ഷൂട്ടിങ്ങിലും സുവർണ്ണനേട്ടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇരുപതാം സ്വര്‍ണ്ണം; ബോക്സിങ്ങിലും ഷൂട്ടിങ്ങിലും സുവർണ്ണനേട്ടം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്താം ദിനമായ ശനിയാഴ്ച 52 കിലോ വിഭാഗം ബോക്‌സിങ്ങിലും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനിലും സ്വര്‍ണം ഇന്ത്യക്ക്. ബോക്‌സിങ് റിങ്ങില്‍ മേരികോം സ്വര്‍ണം നേടിയതിന് പിന്നാലെയാണ് സഞ്ജീവ് രജ്പുതിന്റെയും ഗൗരവ് സോളങ്കിന്‍റെയും സ്വര്‍ണ നേട്ടം. ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെയാണ് 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുതിന്റെ സ്വര്‍ണ നേട്ടം. 52 കിലോ ഗ്രാം ബോക്‌സിങ്ങില്‍ ഗൗരവ് സോളങ്കിയും സ്വര്‍ണമണിഞ്ഞതോടെ പതിനൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണം 20 ആയി.

454.5 പോയന്റോടെയാണ് രജ്പുതിന്റെ ഗെയിംസ്‌ റെക്കോര്‍ഡ് പ്രകടനം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രജ്പുതിന്റെ ആദ്യ സ്വര്‍ണ മെഡലാണിത്. 52 കിലോഗ്രാം ബോക്‌സിങ്ങില്‍ വടക്കന്‍ അയര്‍ലാന്‍ഡിന്റെ ബ്രെന്‍ഡന്‍ ഇര്‍വിനെ 4-1 എന്ന നിലയില്‍ പരാജയപ്പെടുത്തിയാണ് ഗൗരവ് സോളങ്കി സ്വര്‍ണമണിഞ്ഞത്. നിലവില്‍ 20 സ്വര്‍ണവും 13 വെള്ളിയും 14 വെങ്കലവും സഹിതം 47 മെഡലോടെ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ മേരി കോം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ബോക്‌സിങ് വനിതാ വിഭാഗം 48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണം നേടിയത്.