ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ തോല്‍വി ഉറപ്പിക്കുന്നു;  339 റൺസ് വിജയലക്ഷ്യം;  ഇന്ത്യയ്ക്ക് 54 റൺസെടുക്കുന്നതിനിടെ നഷ്ടം  8 വിക്കറ്റുകൾ ; ഇന്ത്യ 156-8

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ തോല്‍വി ഉറപ്പിക്കുന്നു;    339 റൺസ് വിജയലക്ഷ്യം;  ഇന്ത്യയ്ക്ക് 54 റൺസെടുക്കുന്നതിനിടെ നഷ്ടം  8 വിക്കറ്റുകൾ ; ഇന്ത്യ 156-8

ചാമ്പ്യന്‍സ് കപ്പ്‌ ക്രിക്കറ്റ് ഫൈനലില്‍     ഇന്ത്യ തോല്‍വി ഉറപ്പിക്കുന്നു ദാർ ജാദവും മടങ്ങിയതോടെ തോൽവി ഉറപ്പിച്ച് ഇന്ത്യ. നിലവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ഇന്ത്യന്‍ സ്കോര്‍ 158 ആണ് 17 ഓവർ പൂർത്തിയാകുമ്പോൾ ആറിന് 72 റൺസ് എന്ന നിലയിലായിരുന്നു ഇന്ത്യ.  ഒൻപതു റൺസോടെ ഹാർദിക് പാണ്ഡ്യയും റണ്ണൊടന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസിലുണ്ടായിരുന്നപ്പോള്‍ ഉള്ള അവസ്ഥയാണിത്‌.  പാക്കിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ തോൽവിയിലേക്ക്. 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 54 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് .നഷ്ടമായത്.  31 പന്തുകൾ നേരിട്ട യുവരാജ് നാലു ബൗണ്ടറികളോടെ 22 റൺസെടുത്തു. 16 പന്തിൽ നാലു റൺസാണ് ധോണിയുടെ സമ്പാദ്യം. 14 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചിന് 55 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഹാർദിക് പാണ്ഡ്യ ഒരു റണ്ണോടെയും കേദാർ ജാദവ് റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ. 

  ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വൻ ബാറ്റിങ് തകർച്ചയാണ്. . 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ മൂന്നിന് 33 റൺസ് എന്ന നിലയിലാണ്. മികച്ച പ്രകടനവുമായി കളം നിറഞ്ഞുവന്ന ധവാനെയും മുഹമ്മദ് ആമിർ മടക്കി. 22 പന്തിൽ നിന്നും നാലു ബൗണ്ടറികളോടെ 21 റൺസെടുത്താണ് ധവാന്റെ മടക്കം., അഞ്ച് ഓവർ – തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യയുടെ ശ്രമം. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ രണ്ടിന് 16 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

ധവാൻ 10 റൺസോടെയും യുവരാജ് ഒരു റണ്ണോടെയും ക്രീസിൽ. രണ്ടാം വിക്കറ്റ് – ഇന്ത്യയ്ക്ക് വീണ്ടും കനത്ത തിരിച്ചടി. സ്കോർ ബോർഡിൽ ആറു റൺസെത്തുമ്പോഴേക്കും ഓപ്പണർ രോഹിത് ശർമ, ക്യാപ്റ്റൻ വിരാട് കോഹ്‍ലി എന്നിവർ പുറത്ത്. ഇരുവരെയും മടക്കിയത് മുഹമ്മദ് ആമിർ. മൂന്നാം പന്തിൽ കോഹ്‍ലി നൽകിയ ക്യാച്ച് അവസരം ഒന്നാം സ്ലിപ്പിൽ അസ്ഹർ അലി നിലത്തിട്ടിരുന്നു. തൊട്ടടുത്ത പന്തിൽ കോഹ്‍ലിയെ ഷതാബ് ഖാന്റെ കൈകളിലെത്തിച്ച ആമിർ തിരിച്ചടിച്ചു. ഇന്ത്യ മൂന്ന് ഓവറിൽ രണ്ടിന് ഏഴ്. ഓരോ റണ്ണുമായി യുവരാജും ധവാനും ക്രീസിൽ..

ഒന്നാം വിക്കറ്റ് – 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കം. ഒന്നാം ഓവറിന്റെ മൂന്നാം പന്തിൽ ഓപ്പണർ രോഹിത് ശർമ പുറത്തായി. മൂന്നു പന്തു മാത്രം നീണ്ട ഇന്നിങ്സിനൊടുവിൽ മുഹമ്മദ് ആമിർ രോഹിതിനെ എൽബിയിൽ കുരുക്കി. ഇന്ത്യ ഒരു ഓവറിൽ ഒന്നിന് രണ്ട് റൺസ്. കോഹ്‍ലി രണ്ടു റൺസോടെയും ധവാൻ റണ്ണൊന്നുമെടുക്കാതെയും ക്രീസിലുണ്ട്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു.  


LATEST NEWS