ഡാ​നി ആ​ൽ​വ​സ് റഷ്യന്‍ ലോകകപ്പിനില്ല 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഡാ​നി ആ​ൽ​വ​സ് റഷ്യന്‍ ലോകകപ്പിനില്ല 

പാ​രീ​സ്: ബ്ര​സീ​ലി​ന്‍റെ റൈ​റ്റ് ബാ​ക്ക് ഡാ​നി ആ​ൽ​വ​സ് ലോകകപ്പ് കളിക്കില്ല. റ​ഷ്യ​ൻ ലോ​ക​ക​പ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാണ് ഡാ​നി ആ​ൽ​വ​സിന്റെ തീരുമാനം.  മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് ആ​ൽ​വ​സി​ന്‍റെ ലോ​ക​ക​പ്പ് മോ​ഹ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യ​ത്.

പി​എ​സ്ജി താ​ര​മാ​യ ആ​ൽ​വ​സി​നു ഫ്ര​ഞ്ച് ക​പ്പ് ഫൈ​ന​ലി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്ക് ഭേ​ദ​മാ​കാ​ൻ മാ​സ​ങ്ങ​ളെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ്ര​തി​രോ​ധ​ത്തി​ൽ ബ്ര​സീ​ലി​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്ന ഡാ​നി ആ​ൽ​വ​സ് 106 മ​ത്സ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​നാ​യി ക​ളി​ച്ചു. 2010, 2014 ലോ​ക​ക​പ്പു​ക​ളി​ലും ഡാ​നി ആ​ൽ​വ​സ് ബൂ​ട്ട​ണി​ഞ്ഞു. 


LATEST NEWS