പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ്; ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റ്; ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

പാകിസ്താനെതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി. ടെസ്റ്റ് കരിയറിലെ ആദ്യ ട്രിപ്പിള്‍ സെഞ്ചുറിയാണ് ഡേവിഡ് വാര്‍ണറുടേത്. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 589 റണ്‍സെന്ന നിലയില്‍ ഓസ്‌ട്രേലിയ കളി ഡിക്ലയര്‍ ചെയ്തു. 

 അഡ്‌ലെയ്ഡില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനാണ് വാര്‍ണര്‍. 335 റണ്‍സാണ് ഡേവിഡ് വാര്‍ണര്‍ നേടിയത്. 389 ബോളിലായിരുന്നു നേട്ടം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സെന്ന ശക്തമായ നിലയില്‍ ഇന്ന് മത്സരമാരംഭിച്ച ഓസീസിന് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി കണ്ടെത്തിയ മാര്‍നസ് ലാബുഷാഗ്‌നെയുടെയും സ്മിത്തിന്റെയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.