ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍: ആദ്യ ദേശീയ കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി; മോഹന്‍ ബഗാനെ തകര്‍ത്തത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍: ആദ്യ ദേശീയ കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്.സി; മോഹന്‍ ബഗാനെ തകര്‍ത്തത് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക്

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തകര്‍ത്ത് ഗോകുലം കേരള എഫ്.സിക്ക് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ ജയം. ഗോകുലത്തിന്റെ ആദ്യ ദേശീയ കിരീടമാണിത്.

ഇരട്ടഗോള്‍ നേടിയ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് തന്നെയാണ് ഫൈനലിലും താരമായത്. ടൂര്‍ണമെന്റിലാകെ രണ്ടു ഹാട്രിക് അടക്കം 11 ഗോളുകളാണ് ഈ ട്രിനിഡാഡ് താരം സ്വന്തമാക്കിയത്. ഇതോടെ 1997-ല്‍ എഫ്.സി. കൊച്ചിനു ശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം എന്ന നേട്ടം ഗോകുലം സ്വന്തമാക്കി. എഫ്.സി. കൊച്ചിന്‍ കിരീടം നേടുമ്ബോഴും ഫൈനലില്‍ എതിരാളി ബഗാനായിരുന്നു.

45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോള്‍. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാര്‍ട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോള്‍. പെനാല്‍റ്റിയിലൂടെ ക്യാപ്റ്റന്‍ ലീഡ് നല്‍കി. ജോസഫിനെ ബഗാന്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത് മജൂംദാര്‍ ഫൗള്‍ ചെയ്തപ്പോള്‍ റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. പിന്നാലെ ആദ്യ പകുതിക്ക് അവസാനമായി. രണ്ടാം പകുതി ഏഴ് മിനിറ്റുകള്‍ക്കകം ഗോകുലം ലീഡുയര്‍ത്തി. 52ാം മിനിറ്റില്‍ രണ്ടാം ഗോളെത്തി. ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങള്‍ മാത്രം ജോസഫിന്റെ ഏഴാം ഗോളായിരുന്നിത്. ഇതില്‍ രണ്ട് ഹാട്രിക്കും ഉണ്ടായിരുന്നു.

ഇതോടെ ബഗാന്‍ ആക്രമണം ശക്തമാക്കി. ഗോകുലം ഗോള്‍ കീപ്പര്‍ സി കെ ഉബൈദ് നിരന്തരം പരീക്ഷപ്പെട്ടു. ഇതിനിടെ ഒരു ഗോളും ബഗാന്‍ സ്വന്തമാക്കി. 64ാം മിനിറ്റിലായിരുന്നു ബഗാന്റെ ഗോള്‍. 64ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഉയര്‍ന്നുവന്ന പന്തില്‍ സല്‍വ കമോറോ തല വെയ്ക്കുകയായിരുന്നു. ഇതോടെ മത്സരം കൂടുതല്‍ ആവേശമായി. ഇതിനിടെ ജോസഫിന് ലഭിച്ച അവസരം മുതലാക്കാനായില്ല. ഇഞ്ചുറി സമയത്ത ബഗാന്‍ താരത്തിന്റെ ഹെഡ്ഡര്‍ ബാറിന് തൊട്ടുമുകളിലൂടെ പുറത്തേക്ക് പോയി.

ഗ്രൂപ്പില്‍ തോല്‍വിയറിയാതെ സെമിയിലെത്തിയ കേരള ടീം ആതിഥേയരായ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഫൈനലിലേക്കെത്തിയത്.


LATEST NEWS