ഇതിലും ഭേദം ഞങ്ങള്‍ ബ്രസീലിനോടു തോല്‍ക്കുന്നതായിരുന്നുവെന്ന് ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇതിലും ഭേദം ഞങ്ങള്‍ ബ്രസീലിനോടു തോല്‍ക്കുന്നതായിരുന്നുവെന്ന് ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡ്

ഇതിലും ഭേദം ഞങ്ങള്‍ ബ്രസീലിനോടു തോല്‍ക്കുന്നതായിരുന്നുവെന്ന് ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡ്. ഫ്രാന്‍സ് നെഗറ്റീവ് ഫുട്‌ബോളാണ് കളിച്ചത് എന്നും മത്സര ശേഷം പറഞ്ഞു. ഈ ലോകകപ്പിൽ രണ്ടു ഗോള്‍ നേടിയ ഹസാര്‍ഡ് മറ്റു രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കി. സെമിയില്‍ തോറ്റെങ്കിലും ലൂസേഴ്സ് ഫൈനല്‍ ജയിച്ച് മൂന്നാം സ്ഥാനവുമായി മടങ്ങണമെന്ന ആഗ്രഹത്തിലാണ് ഹസാര്‍ഡ്.

ടീമിനെ സെമിവരെ എത്തിക്കുന്നതിൽ നിർണായക പങ്ക് ഹസാര്‍ഡിന്റേതാണ്. മധ്യനിരയില്‍ ഈഡന്‍ ഹസാര്‍ഡ് എന്ന മനുഷ്യന്റെ സാന്നിധ്യം തന്നെയാണ് ബെല്‍ജിയത്തെ ഇവിടംവരെ എത്തിച്ചത്. ലോകകപ്പില്‍ ഹസാര്‍ഡിന്റെ പേരിനുനേരെ തെളിയുന്ന കണക്കുകളും ആ പ്രതിഭയെ സാക്ഷ്യപ്പെടുത്തുന്നു. മധ്യനിരയില്‍ പന്തടക്കത്തില്‍ അസാമാന്യ മികവുകാട്ടി.


LATEST NEWS