അഞ്ചാം മിനിറ്റിൽ ഗോൾ; ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ ഇംഗ്ലണ്ട് മുന്നിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അഞ്ചാം മിനിറ്റിൽ ഗോൾ; ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ ഇംഗ്ലണ്ട് മുന്നിൽ

മോ​സ്കോ: ലോ​ക​ക​പ്പ് ര​ണ്ടാം സെ​മി ഫൈ​ന​ലി​ല്‍ ക്രൊയേഷ്യക്കെതിരെ ഇംഗ്ലണ്ട് മുന്നില്‍. അഞ്ചാം മിനിറ്റില്‍ മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. ലിന്‍ഗാര്‍ഡിനെ മോഡ്രിച്ച് ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായ ഫ്രീ കിക്ക് നല്‍കിയത്.

ഹാ​രി കെ​യ്നും റ​ഹീം സ്റ്റെ​ര്‍​ലിം​ഗു​മു​ള്ള ഇം​ഗ്ല​ണ്ട് മു​ന്നേ​റ്റ​നി​ര ഏ​തു പ്ര​തി​രോ​ധ​ത്തി​നും ഭീ​ഷ​ണി​യാ​ണ്. സ്റ്റെ​ര്‍​ലിം​ഗ് ഇ​തു​വ​രെ ഗോ​ള്‍​നേ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധം ഭേ​ദി​ച്ച്‌ എ​തി​ര്‍ ബോ​ക്സി​ലെ​ത്തു​ന്ന പ​തി​വു​ണ്ട്. അതേസമയം ലോകകപ്പില്‍ ഏറ്റവും മികച്ച മധ്യനിരയാണ് ക്രൊയേഷ്യയുടേത്. നാലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയവര്‍ അണിനിരക്കുന്ന മധ്യനിരയുടെ പ്രകടനമാണ് ടീമിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമായത്.